Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപീപ്ൾസ് ഫൗണ്ടേഷൻ ഉന്നത...

പീപ്ൾസ് ഫൗണ്ടേഷൻ ഉന്നത വിദ്യാഭ്യാസ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
fellowship
cancel

കോ​ഴി​ക്കോ​ട്: പീ​പ്ൾ​സ് ഫൗ​ണ്ടേ​ഷ​ന്റെ 2023-24 വ​ർ​ഷ​ത്തെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ഫെ​ലോ​ഷി​പ് പ്രോ​ഗ്രാ​മി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ല​സ്ടു, ഡി​ഗ്രി അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. ടാ​ല​ന്‍റ് എ​ക്സാം, ഓ​റി​യ​ന്റേ​ഷ​ൻ ക്യാ​മ്പ്, പേ​ഴ്​​സ​ന​ൽ ഇ​ന്റ​ർ​വ്യൂ എ​ന്നി​വ​യു​ടെ അ​ടി​സ്‌​ഥാ​ന​ത്തി​ലാ​ണ് തി​ര​ഞ്ഞെ​ടു​പ്പ്. പ്രൈ​വ​റ്റ് - വി​ദൂ​ര വി​ദ്യാ​ഭ്യാ​സ സം​വി​ധാ​ന​ത്തി​ലൂ​ടെ പ​ഠ​നം ന​ട​ത്തു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം.

മീ​ഡി​യ സ്റ്റ​ഡീ​സ്, ലീ​ഗ​ൽ സ്റ്റ​ഡീ​സ്, മാ​നേ​ജ്‌​മെ​ന്റ് ആ​ൻ​ഡ് കോ​മേ​ഴ്‌​സ്, സോ​ഷ്യോ​ള​ജി ആ​ൻ​ഡ്​ സോ​ഷ്യ​ൽ വ​ർ​ക്ക്, പ്യു​വ​ർ സ​യ​ൻ​സ് എ​ന്നീ മേ​ഖ​ല​ക​ളി​ലെ പ​ഠ​ന​ങ്ങ​ൾ​ക്കാ​ണ് ഫെ​ലോ​ഷി​പ് ന​ൽ​കു​ന്ന​ത്. www.peoplesfoundation.org എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ൺ​ലൈ​നാ​യി ടാ​ല​ന്‍റ് എ​ക്സാ​മി​ന് അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം.

അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 2023 സെ​പ്റ്റം​ബ​ർ 30. അ​പേ​ക്ഷ​ക​ർ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന ന്യൂ​ന​പ​ക്ഷ/​എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​രാ​യി​രി​ക്ക​ണം. യോ​ഗ്യ​താ പ​രീ​ക്ഷ​യി​ൽ (എ​സ്.​എ​സ്.​എ​ൽ.​സി/​പ്ല​സ്ടു) 50 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യി​രി​ക്ക​ണം, കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​നം നാ​ലു​ല​ക്ഷം രൂ​പ​യി​ൽ ക​വി​യാ​ൻ പാ​ടി​ല്ല.

തീ​ര​ദേ​ശ- മ​ല​യോ​ര - ചേ​രി - ല​ക്ഷം​വീ​ട് കോ​ള​നി പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.peoplesfoundation.org, ഫോ​ൺ: 7736501088, 0495 - 2743701.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Peoples FoundationFellowship
News Summary - People's Foundation invites applications for Higher Education Fellowship
Next Story