'എം.ബി.ബി.എസ് കരിക്കുലത്തിൽ പാലിയേറ്റിവ് കെയർ ഉൾപ്പെടുത്തും'
text_fieldsതൃശൂർ: പാലിയേറ്റിവ് കെയര്‍ (സാന്ത്വന ചികിത്സ) എന്ന ശാസ്ത്രശാഖയെ എം.ബി.ബി.എസ് കരിക്കുലത്തില്‍ ഉള്‍പ്പെടുത്താനുള്ള നടപടി ആരോഗ്യ സർവകലാശാലയിൽ പുരോഗമിക്കുന്നതായി ‘പാലിയം ഇന്ത്യ’ ചെയർമാൻ ഡോ. എം.ആര്. രാജഗോപാല്‍ പറഞ്ഞു. മെഡിക്കല്‍ അധ്യാപകരുടെ ദ്വിദിന ശില്പശാലയില് സംസാരിക്കുകയായിരുന്നു അദ്ദേഹം. രജിസ്ട്രാര്‍ ഡോ. എസ്. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.
മുപ്പതോളം മെഡിക്കല്‍ വിദ്യാഭ്യാസ വിദഗ്ധര്‍ ശിൽപശാലയിൽ പങ്കെടുക്കുന്നുണ്ട്. ആറു മാസമായി തിരുവനന്തപുരത്തെ ‘പാലിയം ഇന്ത്യ’യുമായി സഹകരിച്ച് നടക്കുന്ന ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ സര്‍വകലാശാല കാമ്പസില്‍ നടക്കുന്ന ദ്വിദിന സമാപന പരിപാടിക്ക് ഡോ. എം.എം. സുനില്‍ കുമാര്‍, ഡോ. ആര്. സജിത്ത് കുമാര്‍, ഡോ. ഗീത ഗോവിന്ദരാജ്, ഡോ. കെ.എസ്. ഷാജി, ഡോ. വി.വി. ഉണ്ണികൃഷ്ണന് എന്നിവര്‍ നേതൃത്വം നൽകി.

