Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ടുലക്ഷത്തിലധികം പേർ നീറ്റ് യു.ജി പുനഃപരീക്ഷ എഴുതിയില്ല; പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ലെ വി​ശ്വാ​സ്യ​ത ന​ഷ്ട​പ്പെ​ട്ടെന്ന് വിമർശനം

text_fields
bookmark_border
രണ്ടുലക്ഷത്തിലധികം പേർ നീറ്റ് യു.ജി പുനഃപരീക്ഷ എഴുതിയില്ല; പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ലെ വി​ശ്വാ​സ്യ​ത ന​ഷ്ട​പ്പെ​ട്ടെന്ന് വിമർശനം
cancel
camera_alt

നീറ്റ് പുനഃപരീക്ഷക്കെത്തിയ വിദ്യാർഥികൾ 

ന്യൂ​ഡ​ൽ​ഹി: ആ​ദ്യ നീ​റ്റ് യു.​ജി പ​രീ​ക്ഷ എ​ഴു​തി​യ​വ​രി​ൽ ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പു​നഃ​പ​രീ​ക്ഷ എ​ഴു​തി​യി​ല്ല. ആ​ദ്യ പ​രീ​ക്ഷ​യി​ൽ 22,05035 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​തോ​ടെ ജൂ​ൺ 21ന് ​ന​ട​ന്ന പു​നഃ​പ​രീ​ക്ഷ​യി​ൽ 20 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ മാ​ത്ര​മേ പ​ങ്കെ​ടു​ത്തു​ള്ളൂ എ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്. കൃ​ത്യ​മാ​യ ക​ണ​ക്ക് ദേ​ശീ​യ പ​രീ​ക്ഷ ഏ​ജ​ൻ​സി പ​രി​ശോ​ധി​ക്കു​ക​യാ​ണ്.

22.79 ലക്ഷം രജിസ്റ്റർ ചെയ്ത വിദ്യാർഥികളിൽ ഏകദേശം 20 ലക്ഷം പേരാണ് പുനഃപരീക്ഷ എഴുതിയത്. ഹാജർനില 87.75 ശതമാനമായി കുറഞ്ഞത് സമീപകാല വർഷങ്ങളിലെ ഏറ്റവും വലിയ ഇടിവാണെന്നാണ് വിലയിരുത്തൽ. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​ടെ ആ​ഘാ​ത​വും പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ലെ വി​ശ്വാ​സ്യ​ത ന​ഷ്ട​പ്പെ​ട്ട​തു​മാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ പി​ന്മാ​റ്റ​ത്തി​ന് കാ​ര​ണം എ​ന്നാ​ണ് വി​മ​ർ​ശ​നം.

അതേസമയം, എല്ലാ വർഷവും ചില വിദ്യാർഥികൾ പരീക്ഷക്ക് ഹാജരാകാറില്ലെന്നും, ഇത്തവണയും ഹാജരാകാതിരുന്നതിന്റെ കൃത്യമായ കാരണം വ്യക്തമാക്കാനാകില്ലെന്നും ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ) പ്രതികരിച്ചു. പുനഃപരീക്ഷ വിജയകരമായി നടത്തിയെന്നും ഫലപ്രഖ്യാപനത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

നീറ്റ് പുനഃപരീക്ഷയുടെ ഫലം ജൂലൈ 20നകം പ്രസിദ്ധീകരിക്കാനാണ് എൻ.ടി.എ ലക്ഷ്യമിടുന്നത്. ഉത്തരസൂചികാ പരാതികൾ പരിശോധിച്ച ശേഷമായിരിക്കും അന്തിമ ഫലം പ്രസിദ്ധീകരിക്കുക. പുനഃപരീക്ഷ കാരണം എം.ബി.ബി.എസ് പ്രവേശന നടപടികൾ വൈകില്ലെന്നും കൗൺസലിങ് നിശ്ചയിച്ച സമയത്തിന് തന്നെ ആരംഭിക്കുമെന്നും എൻ.ടി.എ അറിയിച്ചു.

അതേസമയം, നീറ്റ് യു.ജി പുനഃപരീക്ഷയിൽ ഫിസിക്സ് ചോദ്യപേപ്പറുകളിൽ രണ്ട് പിഴവുകളാണ് കണ്ടെത്തിയത്. ഒരു ചോദ്യത്തിന് ശരിയുത്തരം ഓപ്ഷനായി ഉണ്ടായിരുന്നില്ല. ആ ചോദ്യം റദ്ദാക്കി മൂല്യനിർണയം നടത്താനാണ് എൻ.ടി.എയുടെ തീരുമാനം. വിദ്യാർഥികൾക്ക് നാല് ബോണസ് മാർക്ക് ലഭിക്കും. മറ്റൊരു​ ചോദ്യത്തിൽ രണ്ട് ശരിയുത്തരങ്ങളുണ്ടെന്നും കണ്ടെത്തി. വിദ്യാർഥികൾ രണ്ട് ഉത്തരങ്ങളിൽ ഏത് രേഖപ്പെടുത്തിയാലും മൂല്യനിർണയത്തിൽ പരിഗണിക്കും.

മേയ് മൂന്നിന് നടത്തിയ നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് എൻ.ടി.എ പരീക്ഷ റദ്ദാക്കിയതോടെ ജൂൺ 21ന് പുനഃപരീക്ഷ നടത്തുകയായിരുന്നു. വലിയ സുരക്ഷാ ക്രമീകരണങ്ങളോടെ കുറ്റമറ്റ രീതിയിലായിരുന്നു പുനഃപരീക്ഷ നടത്തി​യതെന്ന് എൻ.ടി.എയും വിദ്യാഭ്യാസ മന്ത്രാലയവും അവകാശപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Over two lakh candidates skip re NEET exam
Next Story