മെഡിക്കൽ പ്രഫഷണൽ കോഴ്സുകളിൽ അനാഥസംവരണം: ജെഡിടിക്ക് ഇടക്കാല സംരക്ഷണം നൽകി ഹൈകോടതി
text_fieldsകോഴിക്കോട്: അനാഥ വിദ്യാർഥികൾക്ക് പ്രഫഷണൽ മെഡിക്കൽ കോഴ്സുകളിൽ സീറ്റ് സംവരണം സംബന്ധിച്ച് കോഴിക്കോട് ജെ.ഡി.ടി ഇസ്‍ലാമിന് സംരക്ഷണം നൽകി ഹൈകോടതി. സർക്കാർ ഉത്തരവിനും കോടതി നിർദേശത്തിനും വിപരീതമായ അഡ്മിഷൻ അഡ്വൈസറി കമ്മിറ്റി ഉത്തരവ് ഹൈകോടതി താൽക്കാലികമായി സ്റ്റേ ചെയ്തു.
ജെ.ഡി.ടിയിലെ മെഡിക്കൽ പ്രഫഷണൽ കോഴ്സുകളിൽ അനാഥരായ വിദ്യാർഥികൾക്ക് സംവരണം തേടി സമർപ്പിച്ച അപേക്ഷയിൽ സർക്കാർ ജെ.ഡി.ടിക്ക് അനുകൂലമായ ഉത്തരവിടുകയും ഇത് സംബന്ധിച്ച നിർദേശം ഹൈകോടതി പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാൽ, ജെ.ഡി.ടി സമർപ്പിച്ച ഈ വർഷത്തെ േപ്രാസ്പെക്ടസ് ഡ്രാഫ്റ്റിന് മറുപടിയായി അനാഥസംവരണം എന്ന ഭാഗം ഒഴിവാക്കണമെന്നാണ് അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റി ഉത്തരവിട്ടത്. ഇതിനെ ചോദ്യംചെയ്താണ് ഹരജി സമർപ്പിച്ചത്.
ഇതോടെ ഫിസിയോതെറപി, നഴ്സിങ് കോഴ്സുകളിലേക്ക് അനാഥരായ വിദ്യാർഥികളെ ജെ.ഡി.ടിക്ക് നിയമപരമായി പ്രവേശിപ്പിക്കാം. ഹൈകോടതിയുടെ നിർദേശങ്ങളും ബാധകമായ എല്ലാ അഡ്മിഷൻ വ്യവസ്ഥകളും കർശനമായി പാലിച്ചുകൊണ്ടായിരിക്കും നടപടികൾ സ്വീകരിക്കുകയെന്ന് ജെ.ഡി.ടി മാേ നജ്മെന്റ് അറിയിച്ചു.
രാജ്യത്തെ തന്നെ ആദ്യത്തെ അനാഥശാലകളിലൊന്നായ ജെ.ഡി.ടി ഇസ്‍ലാം ഓർഫനേജിലെ കോഴ്സുകളിൽ അനാഥരായ വിദ്യാർഥികൾക്ക് വേണ്ടി 25 സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. എന്നാൽ, മെഡിക്കൽ പ്രഫഷണൽ കോഴ്സുകളിൽ ഈ സംവരണം നടപ്പാക്കുന്നതിന് സർക്കാറിന്റെയും കോടതിയുടെയും പ്രത്യേക അനുമതി ആവശ്യമാണ്.
ഈയൊരു കാൽവെപ്പിന് അനുകൂലമായ നിർദേശമാണ് ഇപ്പോൾ കോടതിയിൽ നിന്ന് ലഭിച്ചത് എന്നും ഈ സംവരണം വഴി അഡ്മിഷൻ ലഭിക്കുന്ന അനാഥ വിദ്യാർഥികൾക്ക് പൂർണമായും സൗജന്യമായാണ് വിദ്യാഭ്യാസം നൽകുകയെന്നും ജെ.ഡി.ടി മാേ നജ്മെന്റ് വ്യക്തമാക്കി. ഉന്നത മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളാൽ പിന്നാക്കം നിന്നുപോയ വിദ്യാർഥികളെ ശാകതീകരിക്കുന്ന ജെ.ഡി.ടിയുടെ ശ്രമങ്ങൾക്കുള്ള പിന്തുണയാണ് ഇതെന്നും മാേനജ്മെന്റ് കൂട്ടിച്ചേർത്തു. നേരത്തെ മെഡിക്കൽ പ്രഫഷണൽ കോളജുകളിലെ 35 മാനേജ്മെന്റ് സീറ്റുകളിലെ 25 സീറ്റുകൾ അനാഥരായ വിദ്യാർഥികൾക്ക് സംവരണം ചെയ്യാൻ ഉത്തരവിലൂടെ സർക്കാർ ജെ.ഡി.ടിക്ക് അനുമതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

