ആയുർവേദ, ഹോമിയോ ഉൾപ്പെടെ കോഴ്സുകളിൽ ഓപ്ഷൻ സമർപ്പണം 22വരെ
text_fieldsതിരുവനന്തപുരം: ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, ഫാർമസി, അഗ്രികൾച്ചർ ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി, കോഓപറേഷൻ ആൻഡ് ബാങ്കിങ്, ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്, ബി.ടെക് ബയോടെക്നോളജി (കേരള അഗ്രികൾച്ചർ യൂനിവേഴ്സിറ്റിയുടെ കീഴിലുള്ളത്) കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് നടപടികൾ ആരംഭിച്ചു.
നീറ്റ് യു.ജി 2022 മാനദണ്ഡപ്രകാരം പ്രവേശന പരീക്ഷാ കമീഷണർ പ്രസിദ്ധീകരിച്ച ആയുർവേദ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ആയുർവേദ കോഴ്സുകളിലേക്കും മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കും ഫാർമസി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഫാർമസി കോഴ്സുകളിലേക്കും ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. ഇതിനുള്ള സൗകര്യം പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in ൽ ആരംഭിച്ചു. നവംബർ 22ന് രാവിലെ 10വരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. 24ന് വൈകീട്ട് താൽക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

