ഹോട്ടല്‍ മാനേജ്മെന്റ് ഡിഗ്രി കോഴ്സ് സര്‍ക്കാര്‍ ഫീസില്‍ പഠിക്കാന്‍ അവസരം
text_fieldsകല്പറ്റ: കേന്ദ്ര ടൂറിസം വകുപ്പിനു കീഴില്‍ നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മന്റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജി നടത്തുന്ന ബി.എസ്.സി ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന് കോഴ്സ് സര്‍ക്കാര്‍ നിശ്ചയിച്ച ഫീസില്‍ പഠിക്കാന്‍ ലക്കിടിയിലെ ഓറിയന്റല്‍ സ്കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റില്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി പ്രിന്‍സിപ്പല്‍ സുബൈദ നൗഷാദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇംഗ്ലീഷ് ഒരു വിഷയമായുള്ള പ്ലസ് ടു/തത്തുല്യ യോഗ്യയുള്ളവര്ക്കു അപേക്ഷിക്കാം.
പ്രായം ജനറല്‍, ഇ.ഡബ്ല്യു.എസ്, ഒ.ബി.സി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് 25ഉം എസ്.സി, എസ്.ടി., പി.ഡബ്ല്യു.ഡി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കു 28 ഉം കവിയരുത്.
താത്പര്യമുള്ളവര്‍ www.orientalschool.com എന്ന വെബ്സൈറ്റില്‍നിന്നു ഡൗണ്‍ലോഡ് ചെയ്ത അപേക്ഷാഫോം പൂരിപ്പിച്ച് എസ്.എസ്.എൽ.സി സര്‍ട്ടിഫിക്കറ്റ്, യോഗ്യത പരീക്ഷയുടെ മാര്ക്ക്ലിസ്റ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്കാന്‍ ചെയ്ത പകര്‍പ്പുകള്‍ സഹിതം principal.orientalihm@gmail.com എന്ന വിലാസത്തില്‍ ഈമാസം 31നകം മെയില്‍ ചെയ്യണം.
യോഗ്യതാപരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. എൻ.സി.എച്ച്.എം പരീക്ഷക്ക് അപേക്ഷിക്കാന്‍ കഴിയാത്തവര്‍, ജെ.ഇ.ഇ മെറിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍, ലിസ്റ്റില്‍ പേരുണ്ടായിട്ടും ഫീസ് അടക്കാന്‍ സാധിക്കാത്തവര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം.
ക്ലാസ് സെപ്റ്റംബര്‍ ഒന്നിനു തുടങ്ങും. ആറു സെമസ്റ്റര്‍ കോഴ്സിനു 3,16,700 രൂപയാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക് 8943968943, 8111955733 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. വിവിധ ഡിപ്പാര്‍ട്മെന്റ് മേധാവികളായ കെ. സജീവ്കുമാര്‍, കെ.ബി. സുനില്‍കുമാര്‍, ടി. സുനില്‍കുമാര്‍ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

