Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസൗദിയിൽ വനിത...

സൗദിയിൽ വനിത നഴ്സുമാർക്ക് അവസരം; ഇന്നുകൂടി അ​പേക്ഷിക്കാം

text_fields
bookmark_border
സൗദിയിൽ വനിത നഴ്സുമാർക്ക് അവസരം
cancel

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന് കീഴിലുള്ള ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൽട്ടന്റ് (ഒഡെപെക്) സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് വനിത നഴ്സുമാരെ റിക്രൂട്ട്​ ചെയ്യുന്നു. രണ്ടുവർഷ പ്രവൃത്തിപരിചയം വേണം.

പ്രായപരിധി 35 വയസ്സ്. പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിങ്/എം.എസ്.സി നഴ്സിങ് യോഗ്യതയുള്ളവരെ പരിഗണിക്കും. ഡിസംബർ 20, 21, 22 തീയതികളിൽ ഹൈദരാബാദിലാണ് ഇന്റർവ്യൂ. gcc@odepec.in ഇ-മെയിലിൽ ശനിയാഴ്ച കൂടി അപേക്ഷിക്കാം. ഫോൺ: 047ങ 2329441/42/43, 6238514446. വെബ്സൈറ്റ്: www.odepec.kerala.gov.in.

നോർക്ക വഴിയും അവസരം

സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് നോർക്ക റൂട്ട്സ് വഴി വനിത നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. കാർഡിയോളജി, ഐ.സി.യു, ട്രാൻസ് പ്ലാന്റ് തുടങ്ങിയ വകുപ്പുകളിലേക്കാണ് നിയമനം. www.norkaroots.org വഴി ഡിസംബർ 12 വരെ അപേക്ഷിക്കാം. ഫോൺ: 18004253939. ഇന്റർവ്യൂ തീയതിയും സമയക്രമവും സ്ഥലവും പിന്നീട് അറിയിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nursesjobssaudiarabia
News Summary - Opportunity for female nurses in Saudi
Next Story