Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകരസേനയിൽ ടെക്നിക്കൽ...

കരസേനയിൽ ടെക്നിക്കൽ ഓഫിസറാകാൻ എൻജിനീയറിങ് ബിരുദക്കാർക്ക് അവസരം

text_fields
bookmark_border
കരസേനയിൽ ടെക്നിക്കൽ ഓഫിസറാകാൻ എൻജിനീയറിങ് ബിരുദക്കാർക്ക് അവസരം
cancel

അവിവാഹിതരായ എൻജിനീയറിങ് ബിരുദക്കാർക്ക് (പുരുഷന്മാർക്കും സ്ത്രീകൾക്കും) കരസേനയിൽ ടെക്നിക്കൽ ഓഫിസറാകാം. 2022 ഒക്ടോബറിലാരംഭിക്കുന്ന 59ാമത് ഷോർട്ട് സർവിസ് കമീഷൻ (എസ്.എസ്.സി) ടെക്-മെൻ, 30ാമത് എസ്.എസ്.സി ടെക് വിമെൻ പരിശീലന കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇന്ത്യൻ ആംഡ് ഫോഴ്സിൽ മരണപ്പെട്ടവരുടെ വിധവകൾക്കായി നീക്കിവെച്ചിട്ടുള്ള ഒഴിവുകളിലേക്കും അപേക്ഷിക്കാവുന്നതാണ്. വിജ്ഞാപനം www.joinindianarmy.nic.inൽ.

ആകെ 189 ഒഴിവുകളാണുള്ളത്. എസ്.എസ്.സി ടെക്മെൻ എൻജിനീയറിങ് ഒഴിവുകൾ-സിവിൽ-40, ആർക്കിടെക്ചർ-2, മെക്കാനിക്കൽ-21, ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്-14, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/കമ്പ്യൂട്ടർ ടെക്നോളജി/എം.എസ് സി കമ്പ്യൂട്ടർ സയൻസ്-33, ഐ.ടി-9, ഇ.സി-16, ടെലി കമ്യൂണിക്കേഷൻ-3, സാറ്റലൈറ്റ് കമ്യൂണിക്കേഷൻ-1, ഇലക്ട്രോണിക്സ്-2, മൈക്രോ ഇലക്ട്രോണിക്സ് ആൻഡ് മൈക്രോവേവ്-1, എയ്റോനോട്ടിക്കൽ/എയ്റോസ്‍പേസ്/ഏവിയോണിക്സ്-5, റിമോട്ട് സെൻസിങ്-1, ഇലക്ട്രാണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ-4, പ്രൊഡക്ഷൻ ഓട്ടോമൊബൈൽ എൻജിനീയറിങ് -3, ഇൻഡസ്ട്രിയൽ/മാനുഫാക്ചറിങ്-2, ബാലിസ്റ്റിക്സ്-1, ബയോ മെഡിക്കൽ എൻജിനീയറിങ് -1, ഫുഡ് ടെക്നോളജി-1, അഗ്രികൾചറൽ എൻജിനീയറിങ്-1, മെറ്റലർജിക്കൽ-2, ഓപ്ടോ ഇലക്ട്രോണിക്സ്-1, ഫൈബർ ഓപ്ടിക്സ്-1, വർക്ക്ഷോപ്പ് ടെക്നോളജി-2, ലേബർ ടെക്-2, ബയോടെക്-1, റബർ ടെക്നോളജി-1, കെമിക്കൽ എൻജിനീയറിങ് -1, ട്രാൻസ്പോർട്ടേഷൻ എൻജിനീയറിങ്, മൈനിങ്-1.

എസ്.എസ്.സി ടെക്-വിമെൻ-സിവിൽ-1, ആർക്കിടെക്ചർ-1, മെക്കാനിക്കൽ-2, ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്-1, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് -3, ഐ.ടി-2, എയ്റോനോട്ടിക്കൽ/എയ്റോ സ്‍പേസ്/ഏവിയോണിക്സ്-1, ഇഡി/ടെലികമ്യൂണിക്കേഷൻ-1, ഇലക്ട്രോണിക്സ്-1.

പ്രതിരോധ സേന ജീവനക്കാരുടെ വിധവകൾ-എസ്.എസ്.സി വിമെൻടെക്-1, നോൺ ടെക്നിക്കൽ-1

പ്രായ പരിധി 1.10.2022ൽ 20-27 വയസ്സ്. സായുധസേനയിൽ മരണപ്പെട്ടവരുടെ വിധവകൾക്ക് 35 വയസ്സ്. ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻജിനീയറിങ് ബിരുദം വേണം. അവസാനവർഷ എൻജിനീയറിങ് വിദ്യാർഥികൾക്കും അപേക്ഷിക്കാം. 2022 ഒക്ടോബർ ഒന്നിനകം യോഗ്യത നേടണം. പ്രതിരോധ സേന ജീവനക്കാരുടെ വിധവകൾക്ക് എസ്.എസ്.സി മെൻ ടെക്നിക്കൽ ഒഴിവിലേക്ക് ഏതെങ്കിലും സ്കീമിൽ ബി.ഇ/ബി.ടെക് ബിരുദവും നോൺ ടെക്നിക്കൽ ഒഴിവിലേക്ക് ഏതെങ്കിലും ഡിസിപ്ലിനിൽ ബിരുദവും മതി. ഏപ്രിൽ ആറിന് വൈകീട്ട് മൂന്ന് മണി വരെ അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArmyEngineering graduateTechnical officer
News Summary - Opportunity for engineering graduates to become technical officers in the Army
Next Story