Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകേരളത്തെ സമ്പൂര്‍ണ...

കേരളത്തെ സമ്പൂര്‍ണ ബിരുദ സംസ്ഥാനമാക്കാൻ ഓപണ്‍ സര്‍വകലാശാല പദ്ധതി

text_fields
bookmark_border
Open University
cancel

കൊ​ല്ലം: 60 വ​യ​സ്സ്​ പൂ​ർ​ത്തി​യാ​ക്കു​ന്ന പൗ​ര​ന്മാ​രെ​യെ​ല്ലാം ബി​രു​ദ​ധാ​രി​ക​ളാ​ക്കാ​നു​ള്ള പ​ഠ​ന പ​ദ്ധ​തി​യു​മാ​യി ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല. എ​ല്ലാ​വ​രും ബി​രു​ദ​ധാ​രി​ക​ളാ​കു​ന്ന ആ​ദ്യ സം​സ്ഥാ​ന​മെ​ന്ന ബ​ഹു​മ​തി കേ​ര​ള​ത്തി​ന്​ നേ​ടി​യെ​ടു​ക്കു​ക​യെ​ന്ന യ​ത്ന​മാ​ണ് സ​ർ​വ​ക​ലാ​ശാ​ല മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്.

പ്ല​സ്​ ടു, ​പ്രീ​ഡി​ഗ്രി വി​ദ്യാ​ഭ്യാ​സം പൂ​ര്‍ത്തി​യാ​ക്കി​യ 60 വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള മു​ഴു​വ​ന്‍ ആ​ളു​ക​ളെ​യും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, സം​സ്ഥാ​ന കു​ടും​ബ​ശ്രീ മി​ഷ​ൻ, സാ​ക്ഷ​ര​ത മി​ഷ​ൻ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ​ന്ന​ദ്ധ പ്ര​വ​ര്‍ത്ത​ക​രു​ടെ സേ​വ​നം സ്വീ​ക​രി​ച്ച് സ​ര്‍വേ ന​ട​ത്തി ക​ണ്ടെ​ത്തി അ​ഞ്ച് വ​ര്‍ഷം​കൊ​ണ്ട് ബി​രു​ദ​ധാ​രി​ക​ളാ​ക്കി മാ​റ്റു​ക​യാ​ണ് ല​ക്ഷ്യം. 95.41 കോ​ടി രൂ​പ വ​ര​വും 101.37 കോ​ടി ചെ​ല​വും പ്ര​തീ​ക്ഷി​ക്കു​ന്ന 2023-24 ലെ ​ബ​ജ​റ്റ് സി​ന്‍ഡി​ക്കേ​റ്റ് ഫി​നാ​ന്‍സ് സ്ഥി​രം സ​മി​തി ക​ണ്‍വീ​ന​ർ ബി​ജു കെ.​മാ​ത്യു അ​വ​ത​രി​പ്പി​ച്ചു.

കേ​ര​ള​ത്തെ സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത സം​സ്ഥാ​ന​മാ​ക്കി മാ​റ്റാ​ൻ 10.5 കോ​ടി രൂ​പ വ​ക​യി​രു​ത്തി. സ​ര്‍വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​മ​ന്ദി​ര നി​ർ​മാ​ണ​ത്തി​നാ​യി കൊ​ല്ലം ന​ഗ​ര​ത്തി​ല്‍ 10 ഏ​ക്ക​ര്‍ സ്ഥ​ലം ല​ഭ്യ​മാ​ക്കു​ന്ന​തി​ന്​ ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തി​ന്​ 30 കോ​ടി രൂ​പ വ​ക​യി​രു​ത്തി.

പ​ഠി​താ​ക്ക​ള്‍ക്ക് കൗ​ണ്‍സ​ലി​ങ് ഉ​ള്‍പ്പെ​ടെ സേ​വ​ന​ങ്ങ​ള്‍ ന​ല്‍കാ​ൻ 14 ജി​ല്ല​ക​ളി​ലാ​യി നി​ല​വി​ലു​ള്ള 14 പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ള്‍ക്ക്​ പു​റ​മെ 24 കേ​ന്ദ്ര​ങ്ങ​ള്‍കൂ​ടി ഈ ​വ​ര്‍ഷം തു​ട​ങ്ങും. 38 പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ള്‍ക്കാ​യി 3.58 കോ​ടി രൂ​പ നീ​ക്കി​വെ​ച്ചു. 75 അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക ത​സ്തി​ക​ക​ള്‍ സ​ർ​ക്കാ​ർ അം​ഗീ​കാ​ര​ത്തോ​ടെ സൃ​ഷ്ടി​ച്ച് നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന്​ മൂ​ന്നു കോ​ടി രൂ​പ​യും പ​രീ​ക്ഷ​ക​ള്‍ ആ​ധു​നി​ക സാ​ങ്കേ​തി​ക മി​ക​വോ​ടെ ന​ട​ത്തു​ന്ന​തി​നും അ​നു​ബ​ന്ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു​മാ​യി 2.83 കോ​ടി രൂ​പ​യും വ​ക​യി​രു​ത്തി.ന​വ​കേ​ര​ള നി​ർ​മി​തി​യി​ൽ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തി മു​ന്നി​ലു​ള്ള സാ​ധ്യ​ത​ക​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും വി​ധ​മാ​ണ് ബ​ജ​റ്റെ​ന്ന് വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​പി.​എം. മു​ബാ​റ​ക് പാ​ഷ പ​റ​ഞ്ഞു. പ്രൊ ​വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ.​എ​സ്.​വി. സു​ധീ​ര്‍, സി​ന്‍ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളാ​യ ഡോ.​കെ. ശ്രീ​വ​ത്സ​ന്‍, ഡോ.​എം. ജ​യ​പ്ര​കാ​ശ്, എ. ​നി​സാ​മു​ദ്ദീ​ന്‍ കാ​യി​ക്ക​ര, ഡോ.​ടി.​എം, വി​ജ​യ​ന്‍, ഡോ.​എ. പ​സി​ല​ത്തി​ല്‍, ഡോ.​സി. ഉ​ദ​യ​ക​ല, ര​ജി​സ്ട്രാ​ര്‍ ഡോ. ​ഡി​മ്പി വി. ​ദി​വാ​ക​ര​ന്‍, ഫി​നാ​ന്‍സ് ഓ​ഫി​സ​ര്‍ എം.​എ​സ്. ശ​ര​ണ്യ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Open University
News Summary - Open University Project to make Kerala a fully graduate state
Next Story