ജാമിഅ മില്ലിയ്യയിൽ സി.യു.ഇ.ടി 20 കോഴ്സുകൾക്കു മാത്രം
text_fieldsന്യൂഡൽഹി: ന്യൂഡൽഹി ജാമിഅ മില്ലിയ്യ സർവകലാശാല 20 പ്രോഗ്രാമുകൾ ഒഴികെ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് ദേശീയ ബിരുദ പൊതുപ്രവേശന പരീക്ഷ (സി.യു.ഇ.ടി) അടിസ്ഥാനമാക്കേണ്ടെന്ന് തീരുമാനിച്ചു. 15 ബിരുദ കോഴ്സുകളിലും അഞ്ച് ബിരുദാനന്തര ബിരുദ കോഴ്സുകളിലുമാണ് സി.യു.ഇ.ടി അടിസ്ഥാനമാക്കുക.
ഓണേഴ്സ് ബിരുദ കോഴ്സുകളായ ബി.എ തുർക്കിഷ്, സംസ്കൃതം, ഫ്രഞ്ച്, സ്പാനിഷ്, ഹിസ്റ്ററി, ഹിന്ദി, ഉർദു, കൊറിയൻ, പേർഷ്യൻ, ഇക്കണോമിക്സ് ബി.എസ് സി ബയോ ടെക്നോളജി, ഫിസിക്സ്, കെമിസ്ട്രി, അപ്ലൈഡ് മാത്തമാറ്റിക്സ് എന്നിവയാണ് ബിരുദ കോഴ്സുകൾ. എം.എ പേർഷ്യൻ, എജുക്കേഷനൽ പ്ലാനിങ് ആൻഡ് അഡ്മിനിസ്ട്രേഷൻ, എംഎസ് സി ഡിസാസ്റ്റർ മാനേജ്മെന്റ് ആൻഡ് ക്ലൈമറ്റ് സസ്റ്റൈനബിലിറ്റി (സ്വാശ്രയം), പി.ജി ഡിപ്ലോമ ഇൻ ഡിസാസ്റ്റർ മാനേജ്മെന്റ് (സ്വാശ്രയം) എന്നിവയാണ് സി.യു.ഇ.ടി അടിസ്ഥാനമാക്കുന്ന പി.ജി കോഴ്സുകൾ. എല്ലാ ബിരുദ കോഴ്സുകൾക്കും സി.യു.ഇ.ടി യു.ജി അടിസ്ഥാനമാക്കണമെന്ന് അടുത്തിടെ യു.ജി.സി കേന്ദ്ര സർവകലാശാലകളോട് ആവശ്യപ്പെട്ടിരുന്നു. 20 കോഴ്സിലേ നടപ്പാക്കൂ എന്നാണ് ജാമിഅ മില്ലിയ്യയുടെ നിലപാട്. മറ്റു കോഴ്സുകളിൽ സർവകലാശാലയുടെ സ്വന്തം പ്രവേശന പരീക്ഷയാണ് നടപ്പാക്കുക. സർവകലാശാലയുടെ കീഴിൽ 62 ബിരുദ കോഴ്സുകളും 72 പി.ജി കോഴ്സുകളുമാണുള്ളത്. വെബ്സൈറ്റ്: http://jmi.ac.in
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

