
ആറ് സംസ്ഥാനങ്ങളിൽ ഓൺലൈൻ ക്ലാസുകൾ ലഭ്യമാകാതെ മൂന്നിൽ രണ്ട് കുട്ടികളും
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം പതിയെ ഭീകരാവസ്ഥ വിട്ട് തുടങ്ങിയെങ്കിലും ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വിദ്യാലയങ്ങൾ തുറക്കാറായിട്ടില്ല. പഠനം പൂർണമായി ഓൺലൈനായതോടെ ചിലർക്കെങ്കിലും അവ പൂർണാർഥത്തിൽ ലഭ്യമാകുന്നില്ലെന്ന പരാതി നേരത്തെയുള്ളതാണ്. അഞ്ചു മുതൽ ഏഴുവരെ ക്ലാസുകളിലെ കുട്ടികളിലാകുേമ്പാൾ ചില സംസ്ഥാനങ്ങളിൽ അത് കൂടുതലുമാണെന്ന് ഏറ്റവും പുതിയ പഠനം പറയുന്നു.
ഹിന്ദി സംസാരിക്കുന്ന ബിഹാർ, ഹരിയാന, ഝാർഖണ്ഡ്, മധ്യ പ്രദേശ്, രാജസ്ഥാൻ, ഉത്തർ പ്രദേശ് സംസ്ഥാനങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. മൂന്നിലൊന്ന് വിദ്യാർഥികൾ മാത്രമാണ് ഇവിടെ കൃത്യമായി ക്ലാസ് കേൾക്കുന്നത്. 52 ശതമാനം രക്ഷിതാക്കൾ പറഞ്ഞത് ലോക്ഡൗൺ കാരണം കുട്ടികൾക്ക് ക്ലാസ് ലഭിക്കുന്നില്ലെന്നാണ്. സംസ്ഥാനങ്ങളുടെ കണക്ക് പരിശോധിച്ചാൽ ബിഹാറും ഉത്തർ പ്രദേശുമാണ് ഏറ്റവും പിറകിൽ. എന്നാൽ, ഹരിയാനയിലെ പകുതി പേരും തങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ നഷ്ടമായില്ലെന്ന് പറയുന്നവരാണ്.
ഈ ആറ് സംസ്ഥാനങ്ങളിലായി 11.5 കോടി കുട്ടികളാണ് സ്കൂളുകളിൽ പോകുന്നവരായുള്ളത്- ഇതു പരിഗണിച്ചാൽ ആറു കോടി കുട്ടികളും ഓൺലൈൻ പഠനം കാര്യമായി നടക്കാത്തവരാണ്.