Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightഒാൺലൈൻ പഠനം: സർക്കാർ...

ഒാൺലൈൻ പഠനം: സർക്കാർ ഇന്ന്​ ഹൈകോടതിയിൽ റിപ്പോർട്ട്​ സമർപ്പിക്കും

text_fields
bookmark_border
ഒാൺലൈൻ പഠനം: സർക്കാർ ഇന്ന്​ ഹൈകോടതിയിൽ റിപ്പോർട്ട്​ സമർപ്പിക്കും
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്ത്​ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഒാ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മൊ​രു​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ​ശ്ര​മം തു​ട​രു​ന്ന​തി​നി​ടെ വി​ക്​​ടേ​ഴ്​​സ്​ ചാ​ന​ൽ വ​ഴി ക്ലാ​സു​ക​ളു​ടെ പു​നഃ​സം​േ​പ്ര​ഷ​ണം തി​ങ്ക​ളാ​ഴ്​​ച ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ആ​ഴ്​​ച സം​പ്രേ​ഷ​ണം ചെ​യ്​​ത ക്ലാ​സു​ക​ൾ അ​തെ സ​മ​യ​ക്ര​മ​ത്തി​ലാ​ണ്​ പു​നഃ​സം​പ്രേ​ഷ​ണം. ബു​ധ​നാ​ഴ്​​ച​ക്ക​കം മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സൗ​ക​ര്യം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന്​ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി അ​ധ്യാ​പ​ക​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.  

ഒാ​ൺ​ലൈ​ൻ സൗ​ക​ര്യം ഏ​​ർ​പ്പെ​ടു​ത്തി​യ കു​ട്ടി​ക​ളു​ടെ ക​ണ​ക്ക്​ ചൊ​വ്വാ​ഴ്​​ച സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും. മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സൗ​ക​ര്യ​മൊ​രു​ക്കാ​തെ​യു​ള്ള ഒാ​ൺ​ലൈ​ൻ പ​ഠ​നം നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി സ​മ​ർ​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ആ​ദ്യ​ഘ​ട്ട​ത്തി​ൽ ട്ര​യ​ലാ​ണ്​ ന​ട​ക്കു​ന്ന​തെ​ന്നും ജൂ​ൺ 14ന്​ ​ശേ​ഷ​മാ​യി​രി​ക്കും യ​ഥാ​ർ​ഥ ക്ലാ​സു​ക​ൾ തു​ട​ങ്ങു​ക​യെ​ന്നും സ​ർ​ക്കാ​ർ ബോ​ധി​പ്പി​ച്ചു. കേ​സ്​ ബു​ധ​നാ​ഴ്​​ച കോ​ട​തി​യി​ൽ​ വ​രു​ന്നു​ണ്ട്. 

ഒാ​ൺ​ലൈ​ൻ സൗ​ക​ര്യ​മി​ല്ലാ​തെ വ​ളാ​ഞ്ചേ​രി​യി​ൽ ദ​ലി​ത്​ വി​ദ്യാ​ർ​ഥി​നി ദേ​വി​ക ജീ​വ​നൊ​ടു​ക്കി​യ​ത്​ സ​ർ​ക്കാ​റി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി​യി​രു​ന്നു. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ സൗ​ക​ര്യ​മി​ല്ലാ​ത്ത കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ൽ ബ​ദ​ൽ ക്ര​മീ​ക​ര​ണം സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട്​ നി​ർ​ണാ​യ​ക​മാ​കും.

Show Full Article
TAGS:Online education kerala news education news 
Web Title - online kerala goverment highcourt malayalam news
Next Story