നിലീറ്റില്‍ തൊഴിലധിഷ്ഠിത ഓണ്‍ലൈന്‍ കോഴ്‌സുകൾ
text_fieldsകോഴിക്കോട്: നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (നിലീറ്റ്), കോഴിക്കോട് എ.ആര്‍.എം, എന്‍.പി.ടി.ഇ.എല്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന തൊഴിലധിഷ്ഠിത ഓണ്‍ലൈന്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.
എഫ്.പി.ജി.എ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്രോഗ്രാമിങ് യൂസിങ് വെരിലോഗ് എച്ച്.ഡി.എല്‍: ഒക്ടോബര്‍ 31ന് ആരംഭിച്ച് നവംബര്‍ 25ന് അവസാനിക്കും. സമയപരിധി: 65 മണിക്കൂര്‍ (13 മണിക്കൂര്‍ തിയറി, 52 മണിക്കൂര്‍ ലാബ്) പൂര്‍ണമായും ഓണ്‍ലൈനില്‍ നടത്തുന്ന കോഴ്‌സില്‍ ഹാര്‍ഡ് വേര്‍ ആക്‌സസും ലഭ്യമാണ്.
എ.ആര്‍.എം പ്രോസസര്‍ ബേസ്ഡ് സിസ്റ്റം ഓണ്‍ ചിപ് ഡിസൈന്‍: ഒക്ടോബര്‍ 31ന് ആരംഭിച്ച് നവംബര്‍ 25ന് അവസാനിക്കും. സമയപരിധി: 65 മണിക്കൂര്‍ (13 മണിക്കൂര്‍ തിയറി, 52 മണിക്കൂര്‍ ലാബ്).
യോഗ്യത: എന്‍ജിനീയറിങ് ബിരുദം. ഡിജിറ്റല്‍ ഇലക്ട്രോണിക്‌സില്‍ താൽപര്യമുള്ള ഉദ്യോഗാര്‍ഥികള്‍. വിവരങ്ങള്‍ക്ക്: nielit.gov.in/calicut/calicut/content/nptel-lab, ഫോൺ: 9995427802, 9447769756.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

