Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Constitution of India
cancel
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഭരണഘടനാ ദിനം; സൗജന്യ...

ഭരണഘടനാ ദിനം; സൗജന്യ ഓൺലൈൻ കോഴ്​സുമായി കേന്ദ്രസർക്കാർ

text_fields
bookmark_border

ന്യൂഡൽഹി: ഭരണഘടന ദിനത്തിന്‍റെ ഭാഗമായി ഭരണഘടനയെക്കുറിച്ച്​ ഓൺലൈൻ കോഴ​്​സ്​ ഒരുക്കി കേന്ദ്രസർക്കാർ. കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു വ്യാഴാഴ്ച കോഴ്​സ്​ ഉദ്​ഘാടനം ചെയ്​തു.

നിയമ സർവകലാശാലയും ഡോ. അംബേദ്​കർ ഇന്‍റർനാഷനൽ സെന്‍ററും ചേർന്നാണ്​ കോഴ്​സ്​ സംഘടിപ്പിക്കുന്നത്​. നിയമസർവകലാശാലകളിലെ മുതിർന്ന അധ്യാപകർ ക്ലാസെടുക്കും. വിദ്യാർഥികൾക്ക്​ സൗജന്യമായാണ്​ കോഴ്​സ്​ നൽകുക, ഫീസ്​ ഇല്ല.

ഇന്ത്യന്‍റ ഭരണഘടന ഉയർത്തിക്കാട്ടുന്ന ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഈ ഓൺലൈൻ കോഴ്സ്​ സുപ്രധാന നാഴികകല്ലായിരിക്കുമെന്ന്​ കേന്ദ്ര നിയമമന്ത്രി പറഞ്ഞു.

വിദ്യാർഥികൾക്ക്​ ഒൗദ്യോഗിക വെബ്​സൈറ്റായ www.legalaffairs.nalsar.ac.in ലുടെ കോഴ്​സിന്​ രജിസ്റ്റർ ചെയ്യാം.

ഓൺലൈന്‍ കോഴ്​സിൽ ഇന്ത്യൻ ഭരണഘടനയെക്കുറിച്ചുള്ള 15 ആശയപരമായ വിഡിയോകളുടെ പരമ്പരയാണ്​ ഉൾക്കൊള്ളുക. കോഴ്​സിൽ ചേരുന്നവർക്ക്​ ഭരണഘടനയെക്കുറിച്ചും അതിന്‍റെ പ്രധാന്യത്തെക്കുറിച്ചും പഠിക്കാൻ കഴിയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Constitution DayConstitutionOnline Course
News Summary - Online Course on Indian Constitution launched
Next Story