തിരുവനന്തപുരം: ജൂൺ ഒന്നിന് ആരംഭിക്കുന്ന ഒാൺലൈൻ ക്ലാസിൽ പെങ്കടുക്കുന്നതിന് സ്കൂൾ വിദ്യാർഥികൾക്ക് സൗകര്യമുണ്ടെന്ന് പ്രധാനാധ്യാപകരും ക്ലാസ് അധ്യാപകരും ഉറപ്പുവരുത്തണമെന്ന് സർക്കാർ ഉത്തരവ്. വീട്ടില്‍ ടി.വി, സ്മാര്‍ട്ട് ഫോണ്‍, ഇൻറര്‍നെറ്റ് തുടങ്ങിയ സൗകര്യങ്ങളില്ലാത്ത കുട്ടികള്‍ക്ക് ബദൽ സൗകര്യമൊരുക്കണം. ഒാൺലൈൻ ക്ലാസുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു.
ഒാൺലൈൻ ക്ലാസ് എല്ലാദിവസവും രാവിലെ 8.30 മുതൽ വൈകീട്ട് 5.30 വരെയായിരിക്കും. ഒന്നുമുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കാണ് കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി ക്ലാസുകൾ. പ്രവേശനം നടക്കാത്ത പ്ലസ് വണിന് ക്ലാസുണ്ടാകില്ല. ക്ലാസ് സമയം മുൻകൂട്ടി പ്രസിദ്ധീകരിക്കും. ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന പാഠഭാഗങ്ങള്‍ തത്സമയം വിക്ടേഴ്സിെൻറ വെബിലും സോഷ്യല്‍ മീഡിയ പേജുകളിലും ലഭ്യമാക്കണം.
ദിവസവും വ്യത്യസ്ത ക്ലാസുകളില്‍ പരമാവധി അര മണിക്കൂര്‍ മുതല്‍ രണ്ട് മണിക്കൂര്‍ വരെയാണ് സംപ്രേഷണം. അത്രയും സമയം കാണാനോ അല്ലെങ്കില്‍ പിന്നീട് വെബില്‍ കാണാനോ ആണ് സൗകര്യം ഒരുക്കേണ്ടത്. അടുത്തു താമസിക്കുന്ന സഹപാഠിയുടെയോ അയല്‍ വീടുകളുടെയോ ഗ്രന്ഥശാലകള്‍/അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥാനപങ്ങളുടെയോ ടി.വി/ഇൻറര്‍നെറ്റ് സേവനങ്ങൾ ഉപയോഗപ്പെടുത്താം.
വിദൂര സ്ഥലങ്ങളില്‍ എസ്.എസ്.കെ കോഒാഡിനേറ്റര്‍മാര്‍, എസ്.പി.സി, എന്‍.എസ്.എസ് വളൻറിയർമാർ, ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ലാപ്ടോപ്പും പ്രൊജക്ടറും ഉപയോഗിച്ചോ തൊട്ടടുത്ത സ്കൂളുകളില്‍ സൗകര്യം ഏര്‍പ്പെടുത്തിയോ സേവനം ഒരുക്കാം. ഒരു ക്ലാസിലെ കുട്ടിക്ക് ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം കൊണ്ട് മാത്രം എല്ലാ ക്ലാസുകളും ഒരുമിച്ച് നല്കുന്ന വിധത്തില്‍ സ്കൂളുകളിലെ ഐ.ടി സംവിധാനങ്ങളും ഉപയോഗിക്കാം.
ക്ലാസിന് മുമ്പും ശേഷവും അധ്യാപകർക്ക് കുട്ടികളുമായി േഫാണിലൂടെയോ സമൂഹ മാധ്യമങ്ങളിലൂടെയോ സംശയ നിവാരണത്തിന് അവസരമൊരുക്കുകയും ചെയ്യണം. ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് പ്രത്യേകം വര്‍ക്ക്ഷീറ്റുകള്‍ തയാറാക്കി കുട്ടികളിലെത്തിക്കാൻ എസ്.എസ്.കെ സൗകര്യമൊരുക്കണം.
സ്കൂളുകളിൽ ആറാം പ്രവൃത്തിദിനവും തസ്തിക നിർണയവും നീളും
തിരുവനന്തപുരം: ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചതോടെ കുട്ടികളുടെ എണ്ണമെടുക്കുന്ന ആറാം പ്രവൃത്തിദിനവും അധ്യാപക തസ്തിക നിർണയ നടപടികളും നീട്ടിവെക്കും. സ്കൂൾ തുറന്ന് ആറാം പ്രവൃത്തി ദിവസത്തെ കുട്ടികളുടെ എണ്ണം അടിസ്ഥാനമാക്കിയാണ് അധ്യാപക തസ്തിക നിർണയം നടത്തേണ്ടത്.
ജൂലൈ പതിനഞ്ചിനകം തസ്തിക നിർണയം പൂർത്തിയാക്കണമെന്നാണ് കേരള വിദ്യാഭ്യാസ ചട്ടത്തിലെ വ്യവസ്ഥ. ഇതിനകം തസ്തിക നിർണയം പൂർത്തിയാകാത്ത സ്കൂളുകളിൽ ശമ്പള വിതരണം മുടങ്ങുന്ന അവസ്ഥയുണ്ടാകും. ഇൗ സാഹചര്യം ഒഴിവാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാറിലേക്ക് ശിപാർശ ചെയ്തിട്ടുണ്ട്.
ഇൗ വർഷം തസ്തിക നിർണയം പൂർത്തിയാക്കുന്ന തീയതിയിൽ മാറ്റം വരുത്തി പ്രത്യേക ഉത്തരവിറക്കിയാൽ പ്രതിസന്ധി മറികടക്കാനാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പിെൻറ വിശദീകരണം. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അനുമതി ലഭിക്കുന്ന മുറക്ക് സ്കൂളുകൾ തുറക്കാനാണ് തീരുമാനം.