മുംബൈ: ബോംെമ്പ െഎ.െഎ.ടി ക്ലാസുകളും ഒാൺലൈനിലേക്ക് മാറുന്നു. കോവിഡ് പശ്ചാത്തലത്തിൽ വരുന്ന സെമെസ്റ്ററിൽ കാമ്പസിൽ വിദ്യാർഥികളുണ്ടാകില്ലെന്നും ഒാൺ ലൈൻ ക്ലാസുകൾക്കുള്ള തയ്യാറെടുപ്പുകൾ നടത്തിവരുന്നതായും െഎ.െഎ.ടി ബോംബെ ഡയറക്ടർ സുഭാഷിസ് ചൗധരി പ്രസ്താവനയിൽ പറഞ്ഞു. ബുധനാഴ്ച രാത്രി നടന്ന സെനറ്റ് ചർച്ചയിലാണ് അടുത്ത സെമസ്റ്റർ പൂർണമായും ഒാൺലൈനിലാക്കാൻ തീരുമാനിച്ചത്.
വിദ്യാർഥികളിൽ ഭൂരിപക്ഷവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നാണെന്നും അതിനാൽ അവർക്ക് സാങ്കേതിക തയ്യാറെടുപ്പിൽ പ്രതിസന്ധികൾ ഉണ്ടാകുമെന്നും അതുമറികടക്കാൻ അവരെ എല്ലാവരും സഹായിക്കണമെന്നും സുഭാഷിസ് ചൗധരി പറഞ്ഞു. ആദ്യമായാണ് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ െഎ.െഎ.ടി ഇത്തരം തീരുമാനമെടുക്കുന്നത്. മറ്റ് െഎ.െഎ.ടികളും ഇത് പിന്തുടരുമെന്ന് കരുതുന്നു.
ബോംബെ െഎ.െഎ.ടിയുടെ 62 വർഷ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു അധ്യയന വർഷം കാമ്പസ് വിദ്യാർഥികളില്ലാതാകുന്നത്.