വിദ്യാർഥികളെ ആകർഷിച്ച് ഒമാൻ സയൻസ് ഫെസ്റ്റിവെൽ
text_fieldsഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലെ
ഒമാൻ സയൻസ് ഫെസ്റ്റിവലിൽ പങ്കെടുത്ത വിദ്യാർഥികൾ
മസ്കത്ത്: ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന ഒമാൻ സയൻസ് ഫെസ്റ്റിവെൽ വിദ്യാർഥികളെ ആകർഷിക്കുന്നു. പൊതു, സ്വകാര്യ സ്കൂളുകൾ, യൂനിവേഴ്സിറ്റി, ഇൻസ്റ്റിറ്റ്യൂട്ടുകൾ, ടെക്നിക്കൽ, മിലിട്ടറി കോളജുകൾ എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികളടക്കം നിരവധിപേരാണ് കഴിഞ്ഞ ദിവസങ്ങളിലായി ഇവിടെയെത്തിയത്. വിവിധ ചർച്ച സെഷനുകളിൽ ശാസ്ത്രത്തിലും നൂതനാശയങ്ങളിലും താൽപര്യമുള്ള നിരവധി പേർ പങ്കെടുത്തു.
മസ്കത്ത് ഗവർണറേറ്റിലെ യുനെസ്കോ അഫിലിയേറ്റഡ് സ്കൂളുകളിൽ ഒന്നായ അസീല ബിൻത് ക്വയ്സ് സ്കൂൾ ഫോർ ബേസിക് എജുക്കേഷനിലെ വിദ്യാർഥികൾ ഗ്രീൻ സ്കൂൾ സംരംഭത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി മ്യൂസിക്കൽ ഓപറെ അവതരിപ്പിച്ചു. ഒമാനി അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ ഓണററി പ്രസിഡന്റ് സയ്യിദ് അസ്സാൻ ബിൻ ഖായിസ് അൽ സഈദ്, ഒമാനിലെ ഓസ്ട്രിയൻ അംബാസഡർ ക്രിസ്റ്റ്യൻ ബ്രോൺമിയർ, റോയൽ അക്കാദമിയിലെ പ്രഫസർ നദ കകബാഡ്സെ തുടങ്ങി നിരവധി പ്രമുഖർ കഴിഞ്ഞ ദിവസങ്ങളിലായി ഫെസ്റ്റിവൽ നഗരിയിലെത്തി. മേള ശനിയാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

