മലേഷ്യയിലെ മണിപ്പാൽ യൂനിവേഴ്‌സിറ്റി കോളജ് അധികൃതർ സൗദിയിൽ
text_fieldsജിദ്ദ: മലേഷ്യയിലെ മണിപ്പാൽ യൂനിവേഴ്‌സിറ്റി കോളജ് അധികൃതർ അടുത്ത ദിവസങ്ങളിൽ സൗദിയിൽ വിവിധ നഗരങ്ങളിൽ സന്ദർശനം നടത്തും. മണിപ്പാൽ യൂനിവേഴ്‌സിറ്റിക്ക് കീഴിൽ മലേഷ്യയിൽ പ്രവർത്തിക്കുന്ന കോളജിൽ എം.ബി.ബി.എസ് പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് സംഘത്തെ നേരിൽ കാണാനും അഡ്മിഷൻ നടപടികളെക്കുറിച്ചറിയാനും അവസരമുണ്ട്.
മേയ് ഒമ്പത്, പത്ത് തീയതികളിൽ റിയാദിലെ അൽ മലസ് കിങ് അബ്ദുൽ അസീസ് റോഡിലുള്ള വാർവിക്ക് ഹോട്ടലിലും,12, 13 തിയതികളിൽ അൽഖോബാറിലെ നവിതി വാർവിക്ക് ഹോട്ടലിലും, 15, 16 തിയതികളിൽ ജിദ്ദ അൽ നസീം ഡിസ്ട്രിക്ട് കിങ് അബ്ദുള്ള സ്ട്രീറ്റിലെ വാർവിക്ക് ഹോട്ടലിലും വെച്ച് വൈകീട്ട് അഞ്ച് മുതൽ പത്ത് വരെ സംഘവുമായി കൂടിക്കാഴ്ച നടത്താം. കൂടുതൽ വിവരങ്ങൾക്ക് 0544548024, +971 567782557 എന്നീ വാട്‍സ് ആപ്പ് നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

