Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നോർക്ക ഇൻസ്റ്റിറ്റ്യൂട്ടില്‍ ഒ.ഇ.ടി, ഐ.ഇ. എൽ.ടി.എസ് ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
നോർക്ക ഇൻസ്റ്റിറ്റ്യൂട്ടില്‍ ഒ.ഇ.ടി, ഐ.ഇ. എൽ.ടി.എസ് ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
cancel

തിരുവനന്തപുരം മേട്ടുക്കടയില്‍ പ്രവര്‍ത്തിക്കുന്ന നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാഗ്വേജിൽ (എൻ.ഐ.എഫ്.എൽ) ഒ.ഇ.ടി, ഐ.ഇ. എൽ.ടി.എസ് കോഴ്സുകളിലെ പുതിയ ബാച്ചുകളിലേയ്ക്ക് അഡ്മിഷൻ ആരംഭിച്ചു. യു.കെ.യിലെ ആരോഗ്യ മേഖലയിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ ഭാഗമായാണ് പുതിയ ബാച്ച്.

താത്പര്യമുള്ള ഉദ്യോഗാർഥികൾ www.nifl.norkaroots.org എന്ന വെബ്സൈറ്റിലെ course registration എന്ന ലിങ്ക് മുഖേന അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. നഴ്സിങ്ങില്‍ ബിരുദമുള്ളവര്‍ക്കും ആരോഗ്യമേഖലയിലെ പ്രഫഷണലുകള്‍ക്കുമാായാണ് പുതിയ ബാച്ച്.

ബി.പി.എൽ വിഭാഗത്തിനും എസ്.സി-എസ്. ടി വിഭാഗത്തിനും പഠനം പൂർണമായും സൗജന്യമായിരിക്കും. മറ്റുളളവര്‍ 25 ശതമാനം ഫീസ് മാത്രം അടച്ചാൽ മതിയാകും. +91-79073 23505 എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെട്ടാൽ വിശദാംശങ്ങള്‍ ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - OET and IE at Norka Institute Applications are invited for LTS batches
Next Story