Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഉന്നതവിദ്യാഭ്യാസത്തിന്...

ഉന്നതവിദ്യാഭ്യാസത്തിന് ഒ.ബി.സി സ്‌കോളർഷിപ്

text_fields
bookmark_border
ഉന്നതവിദ്യാഭ്യാസത്തിന് ഒ.ബി.സി സ്‌കോളർഷിപ്
cancel

തിരുവനന്തപുരം: സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് സയൻസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ്/റിസർവേഷൻ പ്രകാരം പ്രവേശനം ലഭിച്ച് ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്ക് പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർഥികളിൽനിന്നും പോസ്​റ്റ്​മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

വാർഷിക വരുമാന പരിധി രണ്ടര ലക്ഷം രൂപ. അപേക്ഷയും അനുബന്ധ രേഖകളും ഒക്‌ടോബർ 31നകം പിന്നാക്ക വിഭാഗ വികസന വകുപ്പി​െൻറ മേഖല ഒാഫിസുകളിൽ നൽകണം. വിജ്ഞാപനവും അപേക്ഷാഫോറവും www.bcdd.kerala.gov.inൽ ലഭിക്കും.

വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസനവകുപ്പി​െൻറ മേഖല ഒാഫിസുകളുമായി ബന്ധപ്പെടാം.

ഫോൺ: എറണാകുളം മേഖല ഒാഫിസ്: 0484 2429130, കോഴിക്കോട് മേഖല ഒാഫിസ്: 0495 2377786.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scholarshiphigher educationobc scholarship
Next Story