Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightബി.എസ്​സി നഴ്​സിങ്​,...

ബി.എസ്​സി നഴ്​സിങ്​, പാരാമെഡിക്കൽ ഡിഗ്രി കോഴ്​സുകളിലേക്ക്​ അപേക്ഷിക്കാം 

text_fields
bookmark_border
ബി.എസ്​സി നഴ്​സിങ്​, പാരാമെഡിക്കൽ ഡിഗ്രി കോഴ്​സുകളിലേക്ക്​ അപേക്ഷിക്കാം 
cancel
തി​രു​വ​ന​ന്ത​പു​രം: 2017-18 അ​ധ്യ​യ​ന വ​ര്‍ഷം കേ​ര​ള​ത്തി​ലെ ബി.​എ​സ​്​​സി ന​ഴ്‌​സി​ങ്​ കോ​ഴ്‌​സി​ലേ​ക്കും, ബി.​എ​സ്​​സി (എം.​എ​ല്‍.​ടി), ബി.​എ​സ്​​സി പെ​ര്‍ഫ്യൂ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി, ബി.​എ​സ്​​സി ഒ​പ്‌​ടോ​മെ​ട്രി, ബി.​പി.​ടി, ബി.​സി.​വി.​ടി, ബി.​എ.​എ​സ്.​എ​ല്‍.​പി, ബി.​എ​സ്​​സി എം.​ആ​ര്‍.​ടി, ബി.​എ​സ്​​സി മെ​ഡി​ക്ക​ല്‍ മൈ​ക്രോ​ബ​യോ​ള​ജി, ബി.​എ​സ്​​സി മെ​ഡി​ക്ക​ല്‍ ബ​യോ​കെ​മി​സ്ട്രി എ​ന്നീ പാ​രാ​മെ​ഡി​ക്ക​ല്‍ ഡി​ഗ്രി കോ​ഴ്‌​സു​ക​ളി​ലേ​ക്കു​മു​ള​ള പ്ര​വേ​ശ​ന​ത്തി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു.സ​ര്‍വി​സ് വി​ഭാ​ഗ​ക്കാ​ര്‍ ഉ​ള്‍പ്പെ​ടെ അ​പേ​ക്ഷ​ക​ര്‍ www.cee.kerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ലൂ​ടെ 16ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചി​ന​കം സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. 
ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ​യു​ടെ പ്രി​ൻ​റൗ​ട്ടും പ്രോ​സ്‌​പെ​ക്ട​സ് ക്ലോ​സ് 7.7 പ്ര​കാ​ര​മു​ള​ള അ​നു​ബ​ന്ധ രേ​ഖ​ക​ളും 18-ന് ​വൈ​കീ​ട്ട്​ അ​ഞ്ചി​ന​കം പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​റു​ടെ ഓ​ഫി​സി​ല്‍ എ​ത്തി​ക്ക​ണം. 

സ​ർ​വി​സ് വി​ഭാ​ഗ​ക്കാ​ര്‍ അ​പേ​ക്ഷ​യു​ടെ പ​ക​ര്‍പ്പ് ഓ​ഫി​സ് മേ​ല​ധി​കാ​രി വ​ഴി വ​കു​പ്പ് മേ​ധാ​വി​ക്ക്​ സ​മ​ര്‍പ്പി​ക്കേ​താ​ണ്.അ​പേ​ക്ഷാ ഫീ​സ്: ജ​ന​റ​ല്‍ വി​ഭാ​ഗം 600 രൂ​പ, എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗം 300 രൂ​പ, സ​ർ​വി​സ് വി​ഭാ​ഗം 600 രൂ​പ. 
കെ.​ഇ.​എ.​എം 2017ലൂ​ടെ എ​ൻ​ജി​നീ​യ​റി​ങ്​/​ആ​ർ​കി​ടെ​ക്ച ര്‍/​ഫാ​ര്‍മ​സി/​മെ​ഡി​ക്ക​ല്‍/​അ​നു​ബ​ന്ധ കോ​ഴ്‌​സു​ക​ള്‍ എ​ന്നി​വ​യി​ല്‍ ഏ​തെ​ങ്കി​ലും കോ​ഴ്‌​സി​ലേ​ക്ക്​ പ്ര​വേ​ശ​ന​ത്തി​നാ​യി ഇ​തി​നോ​ട​കം അ​പേ​ക്ഷി​ക്കു​ക​യും, നേ​റ്റി​വി​റ്റി തെ​ളി​യി​ക്കു​ന്ന​തി​നോ സാ​മു​ദാ​യി​ക​/​​പ്ര​ത്യേ​ക​/​ശാ​രീ​രി​ക അ​വ​ശ​ത വി​ഭാ​ഗ സം​വ​ര​ണ​ത്തി​നോ മ​റ്റാ​നു​കൂ​ല്യ​ങ്ങ​ള്‍ക്കാ​യോ അ​നു​ബ​ന്ധ രേ​ഖ​ക​ള്‍ പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​ര്‍ക്ക് സ​മ​ര്‍പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ള്ള അ​പേ​ക്ഷ​ക​ര്‍ ന​ഴ്‌​സി​ങ്, പാ​രാ​മെ​ഡി​ക്ക​ല്‍ കോ​ഴ്‌​സു​ക​ള്‍ക്കു​ള്ള ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കു​മ്പോ​ള്‍ അ​വ​രു​ടെ വെ​ബ്‌​പേ​ജി​ല്‍ KEAM 2017 അ​പേ​ക്ഷ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ദൃ​ശ്യ​മാ​കു​ന്ന​താ​ണ്. 

അ​ത്ത​രം അ​പേ​ക്ഷ​ക​ര്‍ ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ​യു​ടെ പ്രി​ൻ​റൗ​ട്ടി​നോ​ടൊ​പ്പം നേ​റ്റി​വി​റ്റി തെ​ളി​യി​ക്കു​ന്ന​തി​നോ സം​വ​ര​ണ​ത്തി​നും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ള്‍ക്കു​മാ​യോ അ​നു​ബ​ന്ധ രേ​ഖ​ക​ള്‍ വീ​ണ്ടും അ​യ​ക്കേ​ണ്ട​തി​ല്ല. ഇ​ത്ത​രം അ​പേ​ക്ഷ​ക​ര്‍ അ​പേ​ക്ഷ​യു​ടെ പ്രി​ൻ​റൗ​ട്ടി​നോ​ടൊ​പ്പം യോ​ഗ്യ​താ പ​രീ​ക്ഷ​യു​ടെ മാ​ര്‍ക്ക് ലി​സ്​​റ്റി​​െൻറ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍പ്പ് പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​ര്‍ക്ക് സ​മ​ര്‍പ്പി​ക്കേ​ണ്ട​താ​ണ്. 
വി​ശ​ദ​മാ​യ ഓ​ഫി​സ് വി​ജ്ഞാ​പ​ന​വും സ​ര്‍ക്കാ​ര്‍ അം​ഗീ​കൃ​ത പ്രോ​സ്‌​പെ​ക്ട​സും പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nursingPARAMEDICAL COURSESAPPLY NOW
News Summary - NURSING, PARAMEDICAL COURSES: APPLY NOW
Next Story