Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിപ്മെറിൽ നഴ്സിങ് ഓഫിസർ; 433 ഒഴിവ്

text_fields
bookmark_border
വിജ്ഞാപനം www.jipmer.edu.inൽ
jipmer
cancel

കേന്ദ്ര സർക്കാറിന് കീഴിലുള്ള പുതുച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മെർ) നഴ്സിങ് ഓഫിസർ തസ്തികയിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. 433 ഒഴിവുകളുണ്ട്. 44,900 രൂപ അടിസ്ഥാന ശമ്പളത്തിലാണ് നിയമനം. യോഗ്യത: അംഗീകൃത ബി.എസ്.സി നഴ്സിങ്/തത്തുല്യ ബിരുദം. സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം.

അല്ലെങ്കിൽ ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറിയിൽ അംഗീകൃത ഡിപ്ലോമയും 50 കിടക്കകളിൽ കുറയാത്ത ആശുപത്രിയിൽ രണ്ടുവർഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 18-35 വയസ്സ്. നിയമാനുസൃത ഇളവുണ്ട്. അപേക്ഷ ഫീസ്: 1500 രൂപ. ഭിന്നശേഷിക്കാർക്ക് ഫീസില്ല. വിജ്ഞാപനം www.jipmer.edu.inൽ.

നവംബർ ഏഴു മുതൽ ഡിസംബർ ഒന്ന് വൈകീട്ട് 4.30 വരെ അപേക്ഷിക്കാം. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ പരീക്ഷകേന്ദ്രങ്ങളാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nursing Officer at Jipmer-433 vacancy
Next Story