Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightനഴ്​സിങ്​ പ്രവേശന...

നഴ്​സിങ്​ പ്രവേശന പരീക്ഷ; എൽ.ബി.എസിനെ വെട്ടാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്​

text_fields
bookmark_border
nursing-allotment
cancel

തി​രു​വ​ന​ന്ത​പു​രം: ബി.​എ​സ്​​സി ന​ഴ്​​സി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്തി​പ്പി​ന്​ ഏ​ജ​ൻ​സി​യെ നി​ശ്ച​യി​ക്കു​ന്ന​തി​ൽ ത​ർ​ക്കം തീ​ർ​ക്കാ​നാ​കാ​തെ ആ​രോ​ഗ്യ വ​കു​പ്പ്. നി​ല​വി​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ല്ലാ​തെ കൗ​ൺ​സ​ലി​ങ്​ ന​ട​ത്തു​ന്ന എ​ൽ.​ബി.​എ​സ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്താ​ൻ ത​യാ​റാ​ണെ​ന്ന്​ അ​റി​യി​ച്ചി​ട്ടും മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റ്​ വ​ഴ​ങ്ങാ​ത്ത​താ​ണ്​ പ്ര​ശ്നം. സം​സ്ഥാ​ന പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ ത​ന്നെ പ​രീ​ക്ഷ ന​ട​ത്ത​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ്​ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​റേ​റ്റ്. സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ​ക്ക്​ സീ​റ്റ്​ ക​ച്ച​വ​ട​ത്തി​ന്​ വ​ഴി​തു​റ​ക്കാ​നാ​ണ്​ എ​ൽ.​ബി.​എ​സി​നെ ഒ​ഴി​വാ​ക്കാ​നു​ള്ള നീ​ക്ക​മെ​ന്ന​ ആ​രോ​പ​ണം ശ​ക്ത​മാ​ണ്.

ത​ർ​ക്കം നീ​ളു​ന്ന​ത്​ ന​ഴ്​​സി​ങ്​ കൗ​ൺ​സി​ൽ നി​ർ​ദേ​ശി​ച്ച സ​മ​യ​ത്തി​ന​കം ​പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്തു​ന്ന​തി​ന്​ വെ​ല്ലു​വി​ളി​യാ​യി​ട്ടു​ണ്ട്​. ജൂ​ൺ 15ന​കം പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്തി കൗ​ൺ​സ​ലി​ങ്​ പൂ​ർ​ത്തി​യാ​ക്കി ആ​ഗ​സ്റ്റ്​ ഒ​ന്നി​ന്​ ക്ലാ​സ്​ തു​ട​ങ്ങ​ണ​മെ​ന്നാ​ണ്​ ഇ​ന്ത്യ​ൻ ന​ഴ്​​സി​ങ്​ കൗ​ൺ​സി​ൽ നി​ർ​ദേ​ശം. ജൂ​ണി​ൽ പ​രീ​ക്ഷ ന​ട​ത്ത​ണ​മെ​ങ്കി​ൽ പ്ര​വേ​ശ​ന വി​ജ്ഞാ​പ​നം ഇ​റ​ക്കേ​ണ്ട സ​മ​യം ക​ഴി​ഞ്ഞു.

ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടെ ന​ഴ്​​സി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്തി​പ്പ്​ ച​ർ​ച്ച​യാ​യെ​ങ്കി​ലും ഏ​ത്​ ഏ​ജ​ൻ​സി​യെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന​തി​ൽ തീ​രു​മാ​ന​മാ​യി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം വ​രെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി മാ​ർ​ക്ക്​ അ​ടി​സ്ഥാ​ന​​പ്പെ​ടു​ത്തി എ​ൽ.​ബി.​എ​സ്​ ആ​ണ്​ ന​ഴ്​​സി​ങ്, പാ​രാ​മെ​ഡി​ക്ക​ൽ കൗ​ൺ​സ​ലി​ങ്​ ന​ട​ത്തി​യ​ത്. ​​

ന​ഴ്​​സി​ങ്​ കോ​ഴ്​​സു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള ജോ​യ​ന്‍റ്​ ഡ​യ​റ​ക്ട​ർ പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ൽ.​ബി.​എ​സി​നെ ഏ​ൽ​പ്പി​ക്കു​ന്ന​തി​ൽ ശ​ക്ത​മാ​യ എ​തി​ർ​പ്പാ​ണ്​ ഉ​യ​ർ​ത്തി​യ​ത്. പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​​ണ​റേ​റ്റ്​ പ​രീ​ക്ഷ ന​ട​ത്ത​ണ​മെ​ന്നാ​ണ്​ ജോ​യ​ന്‍റ്​ ഡ​യ​റ​ക്ട​റു​ടെ നി​ല​പാ​ട്. സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലേ​ക്ക്​ പ​ര​മാ​വ​ധി മൂ​ന്ന്​ റൗ​ണ്ട്​ അ​ലോ​ട്ട്​​മെ​ന്‍റ്​ മാ​ത്രം ന​ട​ത്തു​ന്ന​താ​ണ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റേ​റ്റി​ന്‍റെ രീ​തി. ഇ​തി​നു​ ശേ​ഷം ഒ​ഴി​വു​വ​രു​ന്ന സ​ർ​ക്കാ​ർ സീ​റ്റു​ക​ൾ മാ​നേ​ജ്​​മെ​ന്‍റി​ന്​ വി​ട്ടു​ന​ൽ​കും. ഈ ​രീ​തി ന​ഴ്​​സി​ങ്ങി​ൽ ന​ട​പ്പാ​ക്കി​യാ​ൽ സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ​ക്ക്​ സീ​റ്റ്​ ക​ച്ച​വ​ട​ത്തി​ന്​ വ​ഴി​വെ​ക്കും. ഇ​തി​ന്​ ഒ​ത്താ​ശ ചെ​യ്യു​ന്ന ന​ട​പ​ടി​യാ​ണ്​ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​റേ​റ്റി​ന്‍റേ​തെ​ന്നാ​ണ്​ വി​മ​ർ​ശ​നം.

ക​ഴി​ഞ്ഞ വ​ർ​ഷം വ​രെ സ​ർ​ക്കാ​ർ സീ​റ്റ്​ പൂ​ർ​ണ​മാ​യും നി​ക​ത്തി​യാ​ണ്​ എ​ൽ.​ബി.​എ​സ്​ കൗ​ൺ​സ​ലി​ങ്​ അ​വ​സാ​നി​പ്പി​ച്ച​ത്. ഇ​തു​വ​ഴി മു​ഴു​വ​ൻ സീ​റ്റും മെ​റി​റ്റ​ടി​സ്ഥാ​ന​ത്തി​ൽ​ത​ന്നെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ന​ൽ​കാ​നാ​യി. എ​ൽ.​ബി.​എ​സി​നാ​ക​ട്ടെ പ​രീ​ക്ഷ ന​ട​ത്തി​പ്പും കൗ​ൺ​സ​ലി​ങ്ങും വ​രു​മാ​ന മാ​ർ​ഗം കൂ​ടി​യാ​ണ്. 60,000ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കാ​ളി​ക​ളാ​കു​ന്ന ബി.​എ​സ്​​സി ന​ഴ്​​സി​ങ്​ കൗ​ൺ​സ​ലി​ങ്​ എ​ടു​ത്തു​മാ​റ്റു​ന്ന​ത്​ എ​ൽ.​ബി.​എ​സി​നെ സാ​മ്പ​ത്തി​ക​മാ​യി ബാ​ധി​ക്കും. പ്ര​വേ​ശ​ന പ​രീ​ക്ഷ ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന​തി​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റേ​റ്റ്​ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​മി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LBSNursing Entrance ExamMedical Education Department
News Summary - Nursing Entrance Exam; Medical Education Department against LBS
Next Story