എൻ.ടി.പി.സി ഗ്രീൻ എനർജി പ്രഫഷനലുകളെ തേടുന്നു
text_fieldsഎൻ.ടി.പി.സി ഗ്രീൻ എനർജി ലിമിറ്റഡ് പ്രവൃത്തി പരിചയമുള്ള പ്രഫഷനലുകളെ തേടുന്നു. മൂന്നു വർഷത്തേക്കാണ് നിയമനം. സേവന കാലാവധി രണ്ടുവർഷം കൂടി നീട്ടിക്കിട്ടാവുന്നതാണ്. കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തിസ്‍ഗഢ് മുതലായ സംസ്ഥാനങ്ങളിലെ എൻ.ജി.ഇ.എൽ കോർപറേറ്റ്/സ്റ്റേഷൻ/സൈറ്റുകളിലും മറ്റുമാണ് നിയമനം. തസ്തികകളും ഒഴിവും യോഗ്യതാ മാനദണ്ഡങ്ങളും ചുവടെ. വർഷത്തിൽ 11 ലക്ഷം രൂപയാണ് ശമ്പളം.
എൻജിനീയർ (ആർ.ഇ-സിവിൽ): 40, യോഗ്യത: ഒന്നാം ക്ലാസ് ബി.ഇ/ബി.ടെക് (സിവിൽ), ജിയോടെക്/ഫൗണ്ടേഷൻ/സ്ട്രക്ചറൽ സ്റ്റീൽ/ടൗവർ സ്ട്രക്ചേഴ്സ്/സ്വിച്ച്‍യാർഡ് മുതലായവയിൽ മൂന്നു വർഷത്തിൽ കുറയാതെ പ്രവൃത്തി പരിചയം.
എൻജിനീയർ (ആർ.ഇ-ഇലക്ട്രിക്കൽ): 80, യോഗ്യത: ഒന്നാം ക്ലാസ് ബി.ഇ/ബി.ടെക് (ഇലക്ട്രിക്കൽ), സ്വിച്ച്‍യാർഡ്/ഇലക്ട്രിക്കൽ ടെസ്റ്റിങ്/ട്രാൻസ്മിഷൻ സിസ്റ്റം/ട്രാൻസ്ഫോർമർ/ഡിസൈൻ മുതലായവയിൽ മൂന്നു വർഷത്തിൽ കുറയാതെ പ്രവൃത്തിപരിചയം.
എൻജിനീയർ (ആർ.ഇ-മെക്കാനിക്കൽ) :15, യോഗ്യത: ഒന്നാം ക്ലാസ് ബി.ഇ/ബി.ടെക് (മെക്കാനിക്കൽ), സൂപ്പർവിഷൻ/എക്സിക്യൂഷനിൽ മൂന്നു വർഷത്തിൽ കുറയാതെ പ്രവൃത്തിപരിചായം. എം.ഇ/എം.ടെക് ഉള്ളവർക്ക് മുൻഗണന.
എക്സിക്യുട്ടിവ് (ആർ.ഇ-എച്ച്.ആർ): 7. യോഗ്യത: ബിരുദവും ഫുൾടൈം എം.ബി.എ/പി.ജി.പി മാനേജ്മെന്റ്. ബന്ധപ്പെട്ട മേഖലയിൽ മൂന്നുവർഷം പ്രവൃത്തിപരിചയം.
എക്സിക്യുട്ടിവ് (ആർ.ഇ-ഫിനാൻസ്): 26, യോഗ്യത: സി.എ/സി.എം.എ, ഫിനാൻസ്/അക്കൗണ്ട്സിൽ ഒരുവർഷ പരിചയം.
എൻജിനീയർ (ആർ.ഇ-ഐ.ടി): നാല്, യോഗ്യത: ഒന്നാം ക്ലാസ് ബി.ഇ/ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ഐ.ടി) നെറ്റ് വർക്കിങ് മേഖലയിൽ മൂന്നു വർഷത്തെ പരിചയം.
എൻജിനീയർ (ആർ.ഇ-കോൺട്രാക്ട് ആൻഡ് മെറ്റീരിയൽ): 10, യോഗ്യത: ഒന്നാം ക്ലാസ് ബി.ഇ/ബി.ടെക് വിത്ത് ഫസ്റ്റ്ക്ലാസ് പി.ജി ഡിപ്ലോമ ഇൻ മെറ്റീരിയൽ മാനേജ്മെന്റ്/സപ്ലൈ ചെയിൻ മാനേജ്മെന്റ്/എം.ബി.എ/പി.ജി.ഡി.ബി.എം അല്ലെങ്കിൽ ഏതെങ്കിലും സ്ട്രീമിൽ ബി.ഇ/ബി.ടെക് വിത്ത് എം.ഇ/എം.ടെക് (റിന്യൂവബിൾ എനർജി)
എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് യോഗ്യതാ പരീക്ഷക്ക് 50 ശതമാനം മാർക്ക് മതി. എല്ലാ തസ്തികകളുടെയും പ്രായപരിധി 30 വയസ്സ്. വിശദവിവരങ്ങൾക്ക് www.ngel.in. മേയ് ഒന്നുവരെ ഓൺലൈനായി അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

