Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഅധ്യാപകരില്ല; ക​ണ്ണൂ​ർ...

അധ്യാപകരില്ല; ക​ണ്ണൂ​ർ ഗവ. ആയുർവേദ കോളജിൽ പി.ജി സീറ്റിന്‍റെ അംഗീകാരം നഷ്​ടപ്പെട്ടു

text_fields
bookmark_border
government ayurveda college kannur
cancel

പ​യ്യ​ന്നൂ​ർ: ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ൽ ഗൈ​ഡ് ചെ​യ്യാ​നാ​വ​ശ്യ​മാ​യ അ​ധ്യാ​പ​ക​രി​ല്ലാ​ത്ത​തി​നാ​ൽ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. ആ​യു​ർ​വേ​ദ കോ​ള​ജി​ൽ പി.​ജി കോ​ഴ്സി​െൻറ അം​ഗീ​കാ​രം ന​ഷ്​​ട​പ്പെ​ട്ടു.

നാ​ല് സ്പെ​ഷാ​ലി​റ്റി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 28 സീ​റ്റു​ക​ളി​ലെ പി.​ജി കോ​ഴ്സി​‍െൻറ അം​ഗീ​കാ​ര​മാ​ണ് ന​ഷ്​​ട​പ്പെ​ട്ട​ത്. ക്രി​യാ​ശാ​രീ​രം, ഭൈ​ഷ​ജ്യ​ക​ൽ​പ​ന, ശ​ല്യ​ത​ന്ത്രം, ശാ​ലാ​ക്യ ത​ന്ത്രം എ​ന്നീ വി​ഭാ​ഗ​ങ്ങ​ളു​ടെ അം​ഗീ​കാ​ര​മാ​ണ് കേ​ര​ള ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല, പ​രി​ശോ​ധ​ന​ക്കു​ശേ​ഷം എ​ടു​ത്തു​ക​ള​ഞ്ഞ​ത്.

ഉ​ത്ത​ര മ​ല​ബാ​റി​ൽ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഏ​ക ആ​യു​ർ​വേ​ദ കോ​ള​ജ് എ​ന്ന നി​ല​യി​ൽ ഏ​റെ പ​രി​ശ്ര​മ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ഇ​വി​ടെ പി.​ജി കോ​ഴ്സു​ക​ൾ ആ​രം​ഭി​ച്ച​ത്. ഇ​താ​ണ് ന​ഷ്​​ട​പ്പെ​ട്ട​ത്. പോ​സ്​​റ്റ്​ ഗ്രാ​ജ്വേ​റ്റ് പ​ഠ​ന​സൗ​ക​ര്യം വൈ​ദ്യ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലും ചി​കി​ത്സാ​രം​ഗ​ത്തും ഏ​റെ നേ​ട്ട​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​ൻ സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ട്.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന​ക​ളി​ൽ ത​ൽ​ക്കാ​ല​ത്തേ​ക്ക് ചി​ല അ​ധ്യാ​പ​ക​രു​ടെ നി​യ​മ​നം കാ​ണി​ച്ചാ​ണ് പ്ര​വ​ർ​ത്ത​നാ​നു​മ​തി നേ​ടി​യ​തെ​ങ്കി​ൽ ഇ​ത്ത​വ​ണ അ​ത്ത​രം ഇ​ട​പെ​ട​ലു​ക​ൾ സാ​ധ്യ​മ​ല്ല എ​ന്ന നി​ല​പാ​ടാ​ണ് ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​റ്റ് ആ​യു​ർ​വേ​ദ കോ​ള​ജു​ക​ളെ അ​പേ​ക്ഷി​ച്ച് തീ​രെ കു​റ​വാ​ണ് ക​ണ്ണൂ​രി​ലെ അ​ധ്യാ​പ​ക​രു​ടെ എ​ണ്ണം.

ത​സ്തി​ക​ക്കു​വേ​ണ്ടി നി​ര​ന്ത​രം ആ​വ​ശ്യ​മു​ന്ന​യി​ച്ചി​ട്ടും മ​ല​ബാ​ർ മേ​ഖ​ല​യാ​യ​തി​നാ​ൽ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് വ്യാ​പ​ക​മാ​യി പ​രാ​തി​യു​ണ്ട്. മാ​ത്ര​മ​ല്ല, തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള അ​ധ്യാ​പ​ക​ർ ക​ണ്ണൂ​രി​ൽ ജോ​ലി ചെ​യ്യാ​ൻ ത​യാ​റാ​വാ​ത്ത​താ​യും പ​രാ​തി​യു​ണ്ട്. പ​ല​രും ഇ​വി​ട​ത്തേ​ക്ക് മാ​റ്റം കി​ട്ടി​യാ​ൽ നീ​ണ്ട അ​വ​ധി​യെ​ടു​ക്കു​ന്ന​താ​യും നേ​ര​ത്തെ ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​രി​ശോ​ധ​ന സ​മ​യ​ത്തു​മാ​ത്രം ആ​വ​ശ്യ​ത്തി​ന് അ​ധ്യാ​പ​ക​രെ കാ​ണി​ച്ച് പി​ന്നീ​ട് അ​വ​ർ സ്ഥ​ലം മാ​റു​മ്പോ​ൾ പ​ക​രം ആ​ളു​ക​ൾ വ​രാ​ത്ത​തും ഇ​വി​ടെ പ്ര​ശ്ന​മാ​യി തു​ട​രു​ക​യാ​ണ്.

പി.​ജി വി​ദ്യാ​ർ​ഥി​ക​ളെ ഗൈ​ഡ് ചെ​യ്യാ​നാ​വ​ശ്യ​മാ​യ അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ അ​ടി​യ​ന്ത​ര​മാ​യി അ​നു​വ​ദി​ച്ചു​കൊ​ണ്ട് പി.​ജി കോ​ഴ്സു​ക​ൾ പു​ന:​സ്ഥാ​പി​ക്ക​ണ​മെ​ന്ന​താ​ണ് അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - No teachers; Kannur Govt.Ayurveda college lost PG seat recognition
Next Story