സ്വാശ്രയ ആയുര്‍വേദ ഫീസിൽ മാറ്റമില്ല
text_fieldsതിരുവനന്തപുരം: സ്വാശ്രയ ആയുര്‍വേദ കോളജുകളിലെ ഫീസ് ഘടനയില്‍ മാറ്റമില്ല. കഴിഞ്ഞവര്‍ഷത്തെ വാര്‍ഷിക ഫീസായ 1,99,415 രൂപ ഇൗ വർഷവും തുടരും. എന്‍.ആര്.ഐ ക്വോട്ട സീറ്റുകളില്‍ മൂന്നുലക്ഷമായിരിക്കും ഫീസ്. സ്റ്റേറ്റ് മെറിറ്റിലും എന്‍.ആര്.ഐയിലും ആദ്യവര്‍ഷം 83,045 രൂപ സ്പെഷല്‍ ഫീസ് നല്‍കണം. തുടര്‍വര്‍ഷങ്ങളില്‍ 59,244 രൂപയാണ് മെറിറ്റിലും എന്‍.ആര്.ഐയിലും സ്പെഷല്‍ ഫീസ്. സിദ്ധ, യൂനാനി കോളജുകളില്‍ വാര്‍ഷിക ട്യൂഷന് ഫീസ് 1.89 ലക്ഷമാണ്.
ആയുര്‍വേദ എം.ഡി, എം.എസ് കോഴ്സുകളുടെ ഫീസിനും സർക്കാർ അംഗീകാരം നൽകി. ക്ലിനിക്കല്‍ വിഷയങ്ങളില്‍ 5.25 ലക്ഷവും നോണ്‍ ക്ലിനിക്കലില്‍ 2.63 ലക്ഷവുമാണ് ആദ്യവര്‍ഷ ഫീസ്. ക്ലിനിക്കലിലും നോണ്ക്ലിനിക്കലിലും സ്പെഷല്‍ ഫീസായി ആദ്യവര്‍ഷം 96,330 രൂപയും തുടര്‍വര്‍ഷങ്ങളില്‍ 76,495 രൂപയും നൽകണം.
ബിരുദ കോഴ്സുകളില്‍ ആയുര്‍വേദ, സിദ്ധ, യൂനാനി എന്നിവയില്‍ 14 കോളജുകളിലെയും പി.ജി പഠനത്തിന് അഞ്ച് കോളജുകളിലെയും ഫീസ് ഘടനയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

