കൊച്ചി: ജൂലൈയിൽ നടക്കേണ്ട നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) - അണ്ടർ ഗ്രാജ്വേറ്റ് പ്രവേശന പരീക്ഷ നീട്ടിെവെച്ചന്ന വ്യാജ പ്രചാരണം ശ്രദ്ധയിൽപെട്ടതായി നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ). ഇങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ല.
തെറ്റായ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും അറിയിപ്പുകൾക്ക് ഔദ്യോഗിക വെബ്സൈറ്റായ www.nta.ac.in അല്ലെങ്കിൽ ntaneet.nic.in എന്നിവയെ ആശ്രയിക്കണമെന്നും എൻ.ടി.എ ആവശ്യപ്പെട്ടു. പരീക്ഷയുമായി ബന്ധപ്പെട്ട് മേയ് 11ന് പുറത്തിറക്കിയ അറിയിപ്പ് വെബ്സൈറ്റിൽ ലഭ്യമാണ്. ലിങ്ക്: https://data.nta.ac.in/Download/Notice/Notice 20200511063520.pdf.