ഇന്ത്യൻ കാമ്പസുകളിൽ വിദേശ സർവകലാശാല കാമ്പസുകൾ അനുവദിക്കണം; നിതി ആയോഗ് ശിപാർശ
text_fieldsന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസത്തിന്റെ അന്തർദേശീയവത്കരണത്തിനായി ഇന്ത്യൻ കാമ്പസുകൾക്കുള്ളിൽ വിദേശ സർവകലാശാലകളുടെ കാമ്പസുകൾ അനുവദിക്കണമെന്ന് നിതി ആയോഗ് ശിപാർശ ചെയ്തു. 2047-ഓടെ ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമുള്ള അന്തർദേശീയ ഹബ് ആക്കി ഇന്ത്യയെ മാറ്റുന്നതിന് 2030ഓടെ ഒരു ലക്ഷം വിദേശ വിദ്യാർഥികളെയും 2040ഓടെ 10 ലക്ഷം വിദേശ വിദ്യാർഥികളെയും ഇന്ത്യയിലെത്തിക്കാൻ ലക്ഷ്യമിടണമെന്നും നിതി ആയോഗ് നിർദേശിച്ചു.
തിങ്കളാഴ്ച പ്രകാശനം ചെയ്ത നയരേഖയിൽ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കാനായി ഇതടക്കമുള്ള 22 ശിപാർശകളാണ് നിതി ആയോഗ് കേന്ദ്ര സർക്കാറിന് മുന്നിൽ വെച്ചിരിക്കുന്നത്. മദ്രാസ് ഐ.ഐ.ടി, അസോസിയേഷൻ ഓഫ് ഇന്ത്യ യൂനിവേഴ്സിറ്റി എന്നിവയുമായി സഹകരിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിനാണ് ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ അന്തർദേശീയ വത്കരണത്തിനുള്ള നയരേഖ തയാറാക്കിയതെന്ന് സി.ഇ.ഒ സുബ്രഹ്മണ്യം പറഞ്ഞു.
മറ്റു പ്രധാന ശിപാർശകൾ
- ഇന്ത്യയിൽ വിദേശ സർവകലാശാലകളുടെ കാമ്പസുകൾ സ്ഥാപിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കുക.
- കേന്ദ്ര സർവകലാശാലകളെ ഓരോന്നിനെയും ഒരു വിദേശ രാജ്യത്തിന്റെ ആതിഥേയ സർവകലാശാലയാക്കി നിശ്ചയിക്കുക.
- രാജ്യത്തിനകത്തേക്കും പുറത്തേക്കും വിദ്യാർഥികളുടെയും ഫാക്കൽറ്റികളുടെയും അനുസ്യൂതമായ ഒഴുക്കിന് വിസ നടപടികൾ അടക്കമുള്ള ഭരണനടപടികൾ ലളിതമാക്കുക.
- അന്തർദേശീയ വിദ്യാർഥികളെ രണ്ടു വർഷത്തെ മാസ്റ്റേഴ്സ് പ്രോഗ്രാമിലേക്ക് ആകർഷിക്കുന്നതിന് സ്റ്റൈപൻഡ്, ട്യൂഷൻ ഫീ, ഗവേഷണ ഗ്രാൻഡ്, താമസം, യാത്രബത്ത, ആരോഗ്യ പരിരക്ഷ എന്നിവക്കായി ‘വിശ്വബന്ധു സ്കോളർഷിപ്’ ആരംഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

