Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightഎ​ൻ.​െ​എ.​ടി​ക​ളി​ൽ...

എ​ൻ.​െ​എ.​ടി​ക​ളി​ൽ എം.​സി.​എ പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ മേ​യ്​ 27ന്​

text_fields
bookmark_border
എ​ൻ.​െ​എ.​ടി​ക​ളി​ൽ എം.​സി.​എ  പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ മേ​യ്​ 27ന്​
cancel

രാ​ജ്യ​ത്തെ 11 നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ടെ​ക്​​നോ​ള​ജി​ക​ൾ ഇൗ ​വ​ർ​ഷം ന​ട​ത്തു​ന്ന മൂ​ന്ന്​ വ​ർ​ഷ​ത്തെ മാ​സ്​​റ്റ​ർ ഒാ​ഫ്​ ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ്​ ഫു​ൾ​ടൈം കോ​ഴ്​​സ്​ പ്ര​വേ​ശ​ന​ത്തി​നു​ള്ള പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ (എ​ൻ.​െ​എ.​എം.​സി.​ഇ.​ടി-2018) മേ​യ്​ 27ന്​ ​ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ക്കും. സൂ​ര​ത്​​ക​ൽ ​എ​ൻ.​െ​എ.​ടി​യാ​ണ്​ ടെ​സ്​​റ്റ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.


കോ​ഴി​ക്കോ​ട്, തി​രു​ച്ചി​റ​പ്പ​ള്ളി, സൂ​ര​ത്​​ക​ൽ, വാ​റ​ങ്ക​ൽ, അ​ഗ​ർ​ത്ത​ല, അ​ല​ഹാ​ബാ​ദ്, ഭോ​പാ​ൽ, ദു​ർ​ഗാ​പു​ർ, ജാം​ഷ​ഡ്​​പു​ർ, കു​രു​ക്ഷേ​ത്ര, റാ​യ്​​പു​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ൻ.​െ​എ.​ടി​ക​ൾ ന​ട​ത്തു​ന്ന എം.​സി.​എ പ്രോ​ഗ്രാ​മി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം NIMCET 2018 റാ​ങ്ക്​ പ​രി​ഗ​ണി​ച്ചാ​ണ്. എം.​സി.​എ കോ​ഴ്​​സി​ൽ കോ​ഴി​ക്കോ​ട്​ എ​ൻ.​െ​എ.​ടി​യി​ൽ 46 സീ​റ്റു​ക​ളും തി​രു​ച്ചി​റ​പ്പ​ള്ളി എ​ൻ.​െ​എ.​ടി​യി​ൽ 92 സീ​റ്റു​ക​ളും ഉ​ൾ​പ്പെ​ടെ മൊ​ത്തം 815 സീ​റ്റു​ക​ളി​ലാ​ണ്​ ​പ്ര​വേ​ശ​നം.


എ​ൻ.​െ​എ.​എം.​സി.​ഇ.​ടി 2018ൽ ​പ​െ​ങ്ക​ടു​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി മാ​ർ​ച്ച്​ ഒ​ന്നി​ന്​ രാ​വി​ലെ 10 മു​ത​ൽ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. മാ​ർ​ച്ച്​ 31 വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. ഒ​റ്റ അ​പേ​ക്ഷ ന​ൽ​കി​യാ​ൽ മ​തി. അ​പേ​ക്ഷ​ഫീ​സ്​ ഒാ​പ​ൺ/ ഒ.​ബി.​സി വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്ക്​ 2200 രൂ​പ​യും പ​ട്ടി​ക​ജാ​തി/​വ​ർ​ഗം, ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ (പി.​ഡ​ബ്ല്യൂ.​ഡി) എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്ക്​ 1100 രൂ​പ​യും മ​തി.


യോ​ഗ്യ​ത: മാ​ത്ത​മാ​റ്റി​ക്​​സ്​ /സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​ ഒ​രു വി​ഷ​യ​മാ​യി മൂ​ന്നു​വ​ർ​ഷ​ത്തി​ൽ കു​റ​യാ​​ത്ത ഫു​ൾ​ടൈം കോ​ഴ്​​സ്​ പ​ഠി​ച്ച്​ മൊ​ത്തം 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ 6.5  (CGPA) കു​റ​യാ​തെ അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നും ബാ​ച്​​ലേ​ഴ്​​സ്​ ഡി​ഗ്രി എ​ടു​ത്ത​വ​ർ​ക്ക്​ ​അ​പേ​ക്ഷി​ക്കാം. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്ക്​ 55 ശ​ത​മാ​നം മാ​ർ​ക്ക്​ (6.0 CGPA) മ​തി​യാ​കും. ഫൈ​ന​ൽ ഡി​ഗ്രി പ​രീ​ക്ഷ​യെ​ഴു​താ​ൻ പോ​കു​ന്ന​വ​രെ​യും പ​രി​ഗ​ണി​ക്കും. ബി.​ഇ/​ബി.​ടെ​കു​കാ​ർ​ക്കും അ​പേ​ക്ഷി​ക്കാം. 


പ​രീ​ക്ഷ: മ​ൾ​ട്ടി​പ്​​ൾ ചോ​യ്​​സ്​ മാ​തൃ​ക​യി​ലു​ള്ള 120 ചോ​ദ്യ​ങ്ങ​ളാ​ണു​ണ്ടാ​വു​ക. ര​ണ്ട്​ മ​ണി​ക്കൂ​റാ​ണ്​ സ​മ​യം. മാ​ത്ത​മാ​റ്റി​ക്​​സ്, അ​ന​ലി​റ്റി​ക്ക​ൽ എ​ബി​ലി​റ്റി ആ​ൻ​ഡ്​​ ലോ​ജി​ക്ക​ൽ റീ​സ​ണി​ങ്, ക​മ്പ്യൂ​ട്ട​ർ അ​വ​യ​ർ​ന​സ്, ജ​ന​റ​ൽ ഇം​ഗ്ലീ​ഷ്​ വി​ഷ​യ​ങ്ങ​ളി​ലാ​ണ്​ ചോ​ദ്യ​ങ്ങ​ൾ. ടെ​സ്​​റ്റ്​ സി​ല​ബ​സ്​ വെ​ബ്​​സൈ​റ്റി​ൽ ല​ഭി​ക്കും.
കോ​ഴി​ക്കോ​ട്, തി​രു​ച്ചി​റ​പ്പ​ള്ളി, വാ​റ​ങ്ക​ൽ, സൂ​റ​ത്ത്​​ക​ൽ, ഡ​ൽ​ഹി, പാ​റ്റ്​​ന, കൊ​ൽ​ക്ക​ത്ത എ​ന്നി​വ ടെ​സ്​​റ്റ്​ സ​​െൻറ​റു​ക​ളി​ൽ​പ്പെ​ടും.
ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നും എ​ൻ.​െ​എ.​എം.​സി.​ഇ.​ടി 2018 സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും www.nimcet.in സ​ന്ദ​ർ​ശി​ക്കേ​ണ്ട​താ​ണ്. 

Show Full Article
TAGS:national institute of technology nit nimcet mca 2018 Career and education 
Web Title - nit mca common admission test may27
Next Story