ഫിസിക്സിൽ ഇൻറഗ്രേറ്റഡ് എം.എസ്സി, പി.എച്ച്ഡി പ്രവേശനം
text_fieldsകേന്ദ്ര ആണവോർജ്ജ വകുപ്പിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ ഭുവനേശ്വറിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് (നൈസർ) 2018-19 വർഷത്തെ ഫിസിക്സിൽ ഇൻറഗ്രേറ്റഡ് എം.എസ്സി- പി.എച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം http://ims.niser.ac.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഫിസിക്സ് മുഖ്യവിഷയമായോ ഫിസിക്കൽ സയൻസിലോ ഫസ്റ്റ് ക്ലാസ് ബാച്ചിലേഴ്സ് ഡിഗ്രി അല്ലെങ്കിൽ എൻജിനീയറിങ് ഫിസിക്സിൽ ഫസ്റ്റ് ക്ലാസ് ബി.ഇ/ ബി.ടെക് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
ഫൈനൽ േയാഗ്യത പരീക്ഷ എഴുതുന്നവരെയും പരിഗണിക്കും. JAM/JEST 2018 ൽ യോഗ്യത നേടണം.
അപേക്ഷ ഒാൺലൈനായി http://ims.niser.ac.in/ Online application registration and login.action ൽ സമർപ്പിക്കാം. അപേക്ഷ ഫീസ് ഏർപ്പെടുത്തിയിട്ടില്ല.
JAM/JEST 2018 സ്കോർ അടിസ്ഥാനത്തിൽ ചുരുക്കപട്ടിക തയാറാക്കി അഭിമുഖ പരീക്ഷക്ക് െതരഞ്ഞെടുക്കും. മേയ് 18,19 തീയതികളിലാണ് ഇൻറർവ്യൂ.
പി.എച്ച്ഡി- 2018 ജൂൈല 27 ന് ആരംഭിക്കുന്ന പി.എച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ഒാൺലൈനായി www.nicer.ac.in ൽ മാർച്ച് 26 വരെ സ്വീകരിക്കും. നൈസറിെൻറ ബയോളജി, കെമിക്കൽ, ഫിസിക്സ്, മാത്തമാറ്റിക്സ്, ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് സ്കൂളുകളിലേക്കാണ് പി.എച്ച്ഡിയിലേക്ക് നയിക്കുന്ന ഗവേഷണ പഠനാവസരം.
ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കിൽ / തത്തുല്യ സി.ജി.പി.എയിൽ കുറയാത്ത മാസ്റ്റേഴ്സ് എം.ടെക് ബിരുദവും സി.എസ്.െഎ.ആർ-യു.ജി.സി നെറ്റ്/ േഗറ്റ്/ ജിപാറ്റ്/ JEST/ INSPIRE/JGEEBILS/ NBHM ഫെലോഷിപ് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷകരുടെ ചുരുക്കപട്ടിക തയാറാക്കി എഴുത്തുപരീക്ഷ / അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
പി.എച്ച്ഡി യോഗ്യത ലഭിക്കുന്നവർക്ക് ആദ്യത്തെ രണ്ടുവർഷക്കാലം പ്രതിമാസം 25,000 രൂപയും തുടർന്നുള്ള വർഷത്തിൽ പ്രതിമാസം 28,000 രൂപയും സ്കോളർഷിപ് ലഭിക്കും. കൂടുതൽ വിവരങ്ങൾ www.niser.ac.inൽ
