തിരുവനന്തപുരം: നിപ്പ ബാധയുടെ പശ്ചാത്തലത്തിൽ ജൂൺ അഞ്ചിന് തുടങ്ങാനിരുന്ന രണ്ടാം വർഷ ഹയർസെക്കൻഡറി സേവ് എ ഇയർ / ഇമ്പ്രൂവ്മെൻറ് പരീക്ഷകൾ ജൂൺ 12ലേക്ക് മാറ്റി. ജൂൺ 19നായിരിക്കും പരീക്ഷകൾ അവസാനിക്കുക. വിശദമായ ടൈംടേബിൾ www.dhsekerala.gov.in എന്ന ഹയർസെക്കൻഡറി പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അതേസമയം സാങ്കേതിക സർവകശാല ജൂൺ 6 മുതൽ 13 വരെ നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും