Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഓപൺ സർവകലാശാലയുടെ...

ഓപൺ സർവകലാശാലയുടെ ഒമ്പത്​ കോഴ്സുകൾക്കുകൂടി അംഗീകാരം

text_fields
bookmark_border
Open University
cancel

കൊ​ല്ലം: ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​മ്പ​ത്​ കോ​ഴ്​​സു​ക​ൾ​ക്കു​കൂ​ടി യു.​ജി.​സി അം​ഗീ​കാ​രം ല​ഭി​ച്ചു. ബി​രു​ദ​ത​ല​ത്തി​ൽ ബി.​കോം, ബി.​ബി.​എ, അ​ഫ്​​ദ​ലു​ൽ ഉ​ല​മ, ബി​രു​ദാ​ന​ന്ത​ര​ത​ല​ത്തി​ൽ എം.​കോം, എം.​എ ഇ​ക്ക​ണോ​മി​ക്സ്, സം​സ്കൃ​തം, ഫി​ലോ​സ​ഫി, അ​റ​ബി​ക്, ഹി​ന്ദി കോ​ഴ്​​സു​ക​ൾ ന​ട​ത്താ​നു​ള്ള അം​ഗീ​കാ​ര​മാ​ണ് ല​ഭി​ച്ച​തെ​ന്ന്​ വൈ​സ്​ ചാ​ൻ​സ​ല​ർ ഡോ. ​പി.​എം. മു​ബാ​റ​ക് പാ​ഷ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

നി​ല​വി​ൽ 13 കോ​ഴ്​​സു​ക​ളി​ലാ​ണ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ​ഠ​ന​സൗ​ക​ര്യം ഉ​ണ്ടാ​യി​രു​ന്ന​ത്. 2023-24 അ​ധ്യ​യ​ന​വ​ർ​ഷം പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കാ​ൻ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യി​ൽ ഒ​മ്പ​തെ​ണ്ണ​ത്തി​ന്​ കൂ​ടി അ​നു​മ​തി ല​ഭി​ച്ച​തോ​ടെ ഈ ​വ​ർ​ഷം ന​ട​ത്താ​നു​ദ്ദേ​ശി​ക്കു​ന്ന അ​ഫ്ദ​ലു​ൽ ഉ​ല​മ പ്രി​ലി​മി​ന​റി അ​ട​ക്കം കോ​ഴ്​​സു​ക​ളു​ടെ എ​ണ്ണം 23 ആ​യി.

കോ​ഴ്​​സു​ക​ളെ​ല്ലാം ​കേ​ര​ള​ത്തി​ലെ മ​റ്റ് സ​ർ​വ​ക​ലാ​ശാ​ല​ക​ൾ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം വ​ഴി ന​ട​ത്തു​ന്ന​താ​ണ്. യു.​ജി.​സി അം​ഗീ​കാ​രം ല​ഭി​ച്ച​തോ​ടെ ഓ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല​ക്ക് മാ​ത്ര​മാ​വും ഈ ​കോ​ഴ്​​സു​ക​ളി​ൽ ഇ​നി വി​ദ്യാ​ർ​ഥി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​നാ​കു​ക.

എ​ല്ലാ കോ​ഴ്​​സു​ക​ളി​ലേ​ക്കും ജൂ​ലൈ ഒ​ന്നി​ന്​ ആ​രം​ഭി​ക്കു​ന്ന പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ ആ​ഗ​സ്റ്റ് 31 വ​രെ തു​ട​രും. 23 കോ​ഴ്​​സു​ക​ളു​ടെ​യും പ​ഠ​ന​സാ​മ​ഗ്രി​ക​ളു​ടെ രൂ​പ​ക​ൽ​പ​ന പൂ​ർ​ത്തി​യാ​യി. 39 ഓ​ളം പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ൾ കേ​ര​ള​ത്തി​ലെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ ആ​രം​ഭി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൗ​ൺ​സ​ലി​ങ്​ ന​ൽ​കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ളും ന​ട​ന്നു​വ​രു​ന്നു.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ്രോ ​വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​എ​സ്.​വി. സു​ധീ​ർ, സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. ബി​ജു കെ. ​മാ​ത്യു, ഡോ. ​കെ. ശ്രീ​വ​ത്സ​ൻ, എ. ​നി​സാ​മു​ദ്ദീ​ൻ, ഡോ. ​എ. പ​സി​ല​ത്തി​ൽ, ഡോ. ​സി. ഉ​ദ​യ​ക​ല, ര​ജി​സ്ട്രാ​ർ ഡോ. ​ഡിം​പി വി. ​ദി​വാ​ക​ര​ൻ എ​ന്നി​വ​രും പ​​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ugcOpen UniversitySree Narayanaguru
News Summary - Nine more courses of Open University have been approved
Next Story