Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
victers
cancel
Homechevron_rightEducationchevron_rightEdu Newschevron_rightവി​ക്​​ടേ​ഴ്​​സ്​...

വി​ക്​​ടേ​ഴ്​​സ്​ ക്ലാ​സു​ക​ൾ​ക്ക്​ പു​തി​യ ടൈം​ടേ​ബി​ൾ; പ​ത്തി​നും പ്ല​സ്​ ടു​വി​നും കൂ​ടു​ത​ൽ ക്ലാ​സ്​

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: കൈ​റ്റ് വി​ക്ടേ​ഴ്സി​ലൂ​ടെ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ഫ​സ്​​റ്റ്​​ബെ​ല്‍ ഡി​ജി​റ്റ​ല്‍ ക്ലാ​സു​ക​ള്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ പു​നഃ​ക്ര​മീ​ക​രി​ക്കു​ന്നു. ആ​ദ്യം പൊ​തു​പ​രീ​ക്ഷ ന​ട​ക്കു​ന്ന 10, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ള്‍ക്ക് കൂ​ടു​ത​ല്‍ സ​മ​യം ന​ല്‍കി​യാ​ണ്​ ക്ര​മീ​ക​ര​ണം. പു​തി​യ ടൈം​ടേ​ബി​ള്‍ അ​നു​സ​രി​ച്ച് തി​ങ്ക​ള്‍ മു​ത​ല്‍ വെ​ള്ളി​വ​രെ പ്ല​സ് ടു​വി​ന് ദി​വ​സം ഏ​ഴു ക്ലാ​സും 10ന് ​അ​ഞ്ചു ക്ലാ​സും ഉ​ണ്ടാ​കും.

പ്ല​സ് ടു​വി​ന് വൈ​കീ​ട്ട്​ നാ​ലു​ മു​ത​ല്‍ ആ​റു​ വ​രെ നാ​ലു​ ക്ലാ​സാ​ണ് അ​ധി​ക​മാ​യി സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​ത്. ഇ​ത് വി​വി​ധ വി​ഷ​യ ഗ്രൂ​പ്പു​ക​ളാ​യ​തു​കൊ​ണ്ട് ഒ​രു കു​ട്ടി​ക്ക് പ​ര​മാ​വ​ധി അ​ഞ്ചു ക്ലാ​സി​ല്‍ കൂ​ടു​ത​ല്‍ ഉ​ണ്ടാ​വി​ല്ല. പ്ല​സ്‍വ​ണി​ന്​ നി​ല​വി​ലു​ള്ള​തു​പോ​ലെ‍ രാ​വി​ലെ 11 മു​ത​ല്‍ 12 വ​രെ ര​ണ്ടു ക്ലാ​സ്​ ഉ​ണ്ടാ​കും. 10ാം ക്ലാ​സി​ന് രാ​വി​ലെ 9.30 മു​ത​ല്‍ 11 വ​രെ​യു​ള്ള മൂ​ന്ന്​ ക്ലാ​സു​ക​ള്‍ക്ക് പു​റ​മെ വൈ​കീ​ട്ട്​ മൂ​ന്നു മു​ത​ല്‍ നാ​ലു വ​രെ ര​ണ്ടു ക്ലാ​സ്​ കൂ​ടി അ​ധി​കം ഉ​ണ്ടാ​വും.

എ​ട്ട്, ഒ​മ്പ​ത് ക്ലാ​സു​ക​ള്‍ക്ക് ഉ​ച്ച​ക്ക്​ ര​ണ്ടി​നും 2.30നു​മാ​യി ഓ​രോ ക്ലാ​സു​ണ്ടാ​കും. ചൊ​വ്വ ഒ​ഴി​കെ ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ച്ച​ക്ക്​ 1.30നാ​ണ് ഏ​ഴാം ക്ലാ​സ്. ആ​റാം ക്ലാ​സി​ന് ചൊ​വ്വ (1.30), ബു​ധ​ന്‍ (ഒ​രു മ​ണി), വെ​ള്ളി (12.30) ദി​വ​സ​ങ്ങ​ളി​ലും അ​ഞ്ചാം ക്ലാ​സി​ന് ചൊ​വ്വ, വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ച്ച​ക്ക്​ ഒ​ന്നി​നും ക്ലാ​സു​ണ്ടാ​കും. നാ​ലാം ക്ലാ​സി​ന് തി​ങ്ക​ള്‍ (1.00), ബു​ധ​ന്‍ (12.30), വെ​ള്ളി (12.00) ദി​വ​സ​ങ്ങ​ളി​ലും മൂ​ന്നാം ക്ലാ​സി​ന് തി​ങ്ക​ള്‍, ചൊ​വ്വ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ല്‍ 12.30നും ​ആ​യി​രി​ക്കും. ഒ​ന്നാം ക്ലാ​സി​ന് തി​ങ്ക​ളും ബു​ധ​നും ര​ണ്ടാം ക്ലാ​സി​ന് ചൊ​വ്വ​യും വ്യാ​ഴ​വും ഉ​ച്ച​ക്ക്​ 12നും ​ആ​യി​രി​ക്കും ക്ലാ​സ്.

ജ​നു​വ​രി​യോ​ടെ 10നും ​പ​ന്ത്ര​ണ്ടി​നും പ്ര​ത്യേ​ക റി​വി​ഷ​ന്‍ ഉ​ള്‍പ്പെ​ടെ ന​ട​ത്തി ക്ലാ​സ്​ പൂ‍‍ർ​ത്തി​യാ​ക്കാ​നും അ​തി​നു​ശേ​ഷം ഇ​തേ മാ​തൃ​ക​യി​ല്‍ കൂ​ടു​ത​ല്‍ സ​മ​യ​മെ​ടു​ത്ത് മ​റ്റ് ഡി​ജി​റ്റ​ല്‍ ക്ലാ​സു​ക​ൾ​ സം​പ്രേ​ഷ​ണം ചെ​യ്ത് തീ​ര്‍ക്കാ​നും‍ ക്ര​മീ​ക​ര​ണം ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് കൈ​റ്റ് സി.​ഇ.​ഒ കെ. ​അ​ന്‍വ​ര്‍ സാ​ദ​ത്ത് അ​റി​യി​ച്ചു. സം​പ്രേ​ഷ​ണ​സ​മ​യ​വും ക്ര​മേ​ണ വ​ർ​ധി​പ്പി​ക്കും. ത​മി​ഴ്, ക​ന്ന​ട മീ​ഡി​യം ക്ലാ​സു​ക​ള്‍ക്കും സ​മാ​ന ക്ര​മീ​ക​ര​ണം ഏ​ര്‍പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞു.

Show Full Article
TAGS:victers firstbell kite 
Web Title - New timetable for Victor's classes; More class for 10th and Plus Two
Next Story