തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സ്വാശ്രയ കോളജുകൾ സഹകരണ മേഖലയിൽ മാത്രം അനുവദിക്കാൻ തീരുമാനം.
സർക്കാർ മേഖലയിലും സഹകരണ മേഖലയിലും മാത്രമായിരിക്കും പുതിയ കോളജുകൾ തുടങ്ങാൻ അനുമതി നൽകുകയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിെൻറ ഉത്തരവിൽ പറയുന്നു. എയ്ഡഡ് മേഖലയിൽ പുതിയ കോളജുകൾ തുടങ്ങുന്ന കാര്യം തൽക്കാലം പരിഗണിക്കുന്നില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
ഉന്നത വിദ്യാഭ്യാസരംഗത്തെ ഗുണനിലവാരവും പഠന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ പഠനം നടത്തി സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ആർട്സ് ആൻഡ് സയൻസ് കോളജുകളെ പ്രത്യേകമായി പഠിച്ച റിപ്പോർട്ടിൽ ഭാവി സാധ്യതകൾക്കും താൽപര്യങ്ങൾക്കും ഗുണകരമാകുന്ന രീതിയിൽ പുതിയ കോളജുകൾ തുടങ്ങണമെന്നായിരുന്നു ശിപാർശ.
കൗൺസിൽ സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ചാണ് പുതിയ കോളജുകൾ അനുവദിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.
ഒാരോ പ്രദേശത്തിെൻറയും വിദ്യാഭ്യാസ ആവശ്യം പരിഗണിച്ച് സർക്കാർ മേഖലയിലും യു.ജി.സി/എ.െഎ.സി.ടി.ഇ/സർവകലാശാലകൾ നിഷ്കർഷിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുള്ളതും വിദ്യാഭ്യാസ സ്ഥാപനം നടത്തി മുൻകാല പരിചയവും അതിനാവശ്യമായ സാമ്പത്തിക ശേഷിയുമുള്ള സഹകരണ സ്ഥാപനങ്ങൾക്ക് സ്വാശ്രയ മേഖലയിലും േകാളജുകൾ അനുവദിക്കാമെന്നും ഉത്തരവിലുണ്ട്.