മലപ്പുറത്ത് മൂന്ന് കോളേജുകളിൽ ആറു പി.ജി. കോഴ്സുകൾ അനുവദിച്ചു

15:52 PM
06/10/2018

തിരുവനന്തപുരം: മലപ്പുറത്ത് മൂന്ന് കോളേജുകളിൽ ആറു പി.ജി. കോഴ്സുകൾ അനുവദിച്ച്​ ഉത്തരവായി. ഉന്നത വിദ്യാഭ്യാസ വകുപ്പ്​ മന്ത്രിയാണ്​ ഇക്കാര്യം അറിയിച്ചത്​. പെരിന്തൽമണ്ണ പി.റ്റി.എം ഗവ. കോളജ്​, കൊണ്ടോട്ടി ഗവ. കോളജ്​, മലപ്പുറം ഗവ. കോളജ്​ എന്നിവടങ്ങിൽ രണ്ടു വീതം പി.ജി കോഴ്​സുകൾക്കാണ്​ അനുമതി നൽകിയിരിക്കുന്നത്​. 

ഉന്നത വിദ്യാഭ്യാസ വകുപ്പ്​ ചുമതല ഏറ്റെടുത്തതിനു ശേഷം മലപ്പുറത്ത് നടത്തിയ പത്രസമ്മേളനത്തിൽ മലപ്പുറം, പെരിന്തൽമണ്ണ, കൊണ്ടോട്ടി ഗവ: കോളേജുകളിൽ രണ്ടു വീതം പി.ജി കോഴ്സുകൾ പുതുതായി  ആരംഭിക്കുമെന്ന് പറഞ്ഞിരുന്നു. അതി​​െൻറ നടപടിക്രമങ്ങൾ പൂർത്തിയാക്കി സർക്കാറിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ്  ഉത്തരവ് പുറപ്പെടുവിച്ച കാര്യം അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്ന്​ മന്ത്രി വ്യക്തമാക്കി.

2018-19 അദ്ധ്യായന വർഷം തന്നെ കോഴ്സുകൾ തുടങ്ങുമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.

Loading...
COMMENTS