Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവിദ്യാഭ്യാസ മേഖലയിൽ...

വിദ്യാഭ്യാസ മേഖലയിൽ പുതിയ പരിസ്ഥിതി നയം

text_fields
bookmark_border
വിദ്യാഭ്യാസ മേഖലയിൽ പുതിയ പരിസ്ഥിതി നയം
cancel

ദുബൈ: കാലാവസ്ഥ വ്യതിയാനത്തിനെതിരായ പ്രവർത്തനം ശക്​തിപ്പെടുത്തുന്നതിനായി പുതിയ വിദ്യാഭ്യാസ നയം അവതരിപ്പിച്ച്​ യു.എ.ഇ. യൂനിസെഫ്​, ജീവകാരുണ്യ സംഘടനയായ അബ്​ദുല്ല അൽ ഖുറൈർ എന്നിവരുടെ സഹകരണത്തോടെയാണ്​ സ്കൂൾ വിദ്യാർഥികളേയും യുവ സംരംഭകരേയും ലക്ഷ്യമിട്ട്​ പുതിയ പരിസ്ഥിതി നയത്തിന് യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം​ രൂപം നൽകിയിരിക്കുന്നത്​. അധ്യാപക പരിശീലനം, കുട്ടികളുടെ കല മത്സരം, നെറ്റ്​ സീറോ ഹീറോയിസ്​ സംരംഭം എന്നീ പരിപാടികൾ​​ യൂനിസെഫുമായി സഹകരിച്ച്​​ സംഘടിപ്പിക്കാനാണ്​ തീരുമാനം.

സുസ്ഥിരത, കാലാവസ്ഥ വ്യതിയാനത്തിനെതിരായ നടപടികൾ, കാലാവസ്ഥ വ്യതിയാനത്തിന്‍റെ ആഘാതം സംബന്ധിച്ച്​ യുവാക്കളെ ബോധവൽകരിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പരിപാടികളായിരിക്കും​​​ അബ്​ദുല്ല അൽ ഖുറൈറുമായി ചേർന്ന്​ നടത്തുക​. കൂടാതെ വിദ്യാഭ്യാസത്തിലൂടെ അറബ്​ യുവാക്കളേയും ഇമാറാത്തികളേയും ശാക്​തീകരിക്കാനും അൽ ഖുറൈർ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നു. ഇതു വഴി അവർക്ക്​ രാജ്യത്തെ സുസ്ഥിര വികസനത്തിൽ മികച്ച സംഭാവന അർപ്പിക്കാനാവുമെന്നാണ്​ പ്രതീക്ഷ. രാജ്യത്തിന്‍റെ ഹരിത വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായാണ്​ യൂനിസെഫുമായും അൽ ഖുറൈർ ഫൗണ്ടേഷനുമായുള്ള പങ്കാളിത്ത കരാർ​.

ദുബൈ എക്സ്​പോ സിറ്റിയിൽ നവംബർ 30 മുതൽ ഡിസംബർ 12 വരെ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിയായ കോപ്​28ന്​ മുമ്പ്​ പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടുമെന്ന്​ വിദ്യാഭ്യാസ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇക്കഴിഞ്ഞ ഏപ്രിലിൽ യുനസ്​കോ, യു.എൻ വിദ്യാഭ്യാസ വിഭാഗം, കല, ശാസ്ത്രം, സാംസ്കാരിക ഏജൻസികൾ എന്നിവയുമായുള്ള ഹരിത വിദ്യാഭ്യാസ പങ്കാളിത്തം വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.

ഇത് യു.എ ഇയിലുടനീളമുള്ള സ്കൂളുകൾക്ക് കാലാവസ്ഥാ വിദ്യാഭ്യാസത്തെയും യുവാക്കൾക്കിടയിലെ വിവിധ പ്രവർത്തനങ്ങളേയും പിന്തുണയ്ക്കുന്നതിനുള്ള ഒരു ദേശീയ ചട്ടക്കൂട് വാഗ്ദാനം ചെയ്യുന്നു. കോപ്​28ന്​ മുന്നോടിയായി രാജ്യത്തെ സ്കൂൾ, കോളജ്​ ക്യാമ്പസുകളിൽ പകുതിയും ഹരിതവത്​കരിക്കുകയെന്ന ലക്ഷ്യത്തോടെ 14,00 പ്രധാനാധ്യാപകരേയും 28,00 അധ്യാപകരേയും പരിശീലിപ്പിക്കുമെന്നും മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. വിദ്യാർഥികൾക്കിടയിൽ കാലാവസ്ഥ മാറ്റത്തെ കുറിച്ചുള്ള ബോധവത്​കരണം നടത്തുന്നതിന്​ ഇത്തരം പരിശീലനങ്ങൾ അധ്യാപകരെ ശാക്​തീകരിക്കുമെന്ന്​ കെയർ ആൻഡ്​ കപാസിറ്റി ബിൽഡിങ്​ സെക്ടർ അസി. അണ്ടർ സെക്രട്ടറി അംന അൽ ദഹക്​ അൽ ശംസി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiEducation SectorEdu NewsNew environmental policy
News Summary - New environmental policy in education sector
Next Story