Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightദേ​ശീ​യ വി​ദ്യാ​ഭ്യാ​സ...

ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം അ​ടി​സ്ഥാ​ന​മാ​ക്കി പു​തി​യ പാ​ഠ്യ​പ​ദ്ധ​തി ത​യാ​റാ​ക്കും

text_fields
bookmark_border
ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം അ​ടി​സ്ഥാ​ന​മാ​ക്കി പു​തി​യ പാ​ഠ്യ​പ​ദ്ധ​തി ത​യാ​റാ​ക്കും
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്​ വി​യോ​ജി​പ്പു​ള്ള മേ​ഖ​ല​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത്​ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം അ​ടി​സ്ഥാ​ന​മാ​ക്കി പു​തി​യ പാ​ഠ്യ​പ​ദ്ധ​തി ത​യാ​റാ​ക്കു​മെ​ന്ന്​ ന​യ​പ്ര​ഖ്യാ​പ​നം. സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​റെ വി​യോ​ജി​പ്പു​ക​ൾ അ​റി​യി​ച്ച ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​ത്തി​ൽ പു​തി​യ പാ​ഠ്യ​പ​ദ്ധ​തി ഏ​തു​ രൂ​പ​ത്തി​ലാ​യി​രി​ക്കു​മെ​ന്ന ആ​ദ്യ​പ്ര​ഖ്യാ​പ​നം കൂ​ടി​യാ​ണ്​ ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ലൂ​ടെ പു​റ​ത്തു​വ​ന്ന​ത്.

ഭ​ര​ണ​ഘ​ട​ന മൂ​ല്യ​ങ്ങ​ളും മ​ത​നി​ര​പേ​ക്ഷ​ത​യും ശാ​സ്ത്ര​ബോ​ധ​വും സാ​​ങ്കേ​തി​ക ജ്ഞാ​ന​വും ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രി​ക്കും പാ​ഠ്യ​പ​ദ്ധ​തി. അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ​ക്കെ​തി​രെ​യും ശാ​സ്ത്ര​ചി​ന്താ​ഗ​തി വ​ള​ർ​ത്തു​ന്ന​തി​നു​മു​ള്ള ബോ​ധ​വ​ത്​​ക​ര​ണം പാ​ഠ്യ​പ​ദ്ധ​തി​യി​ലു​ണ്ടാ​കും.

• താ​ഴ്​​ന്ന പ്ര​ക​ട​നം ന​ട​ത്തു​ന്ന സ്കൂ​ളു​ക​ളെ നി​ശ്ചി​ത നി​ല​വാ​ര​ത്തി​ലെ​ത്തി​ക്കാ​ൻ ഫോ​ക്ക​സ്​ സ്കൂ​ൾ പ​ദ്ധ​തി.

• ഭി​ന്ന​ശേ​ഷി വി​ദ്യാ​ഭ്യാ​സ​ത്തെ ഉ​ൾ​ക്കൊ​ള്ളു​ന്ന മാ​തൃ​ക കേ​ന്ദ്ര​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ത്ത പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്താ​ൻ മോ​ഡ​ൽ ഇ​ൻ​ക്ലൂ​സി​വ്​ സ്കൂ​ൾ പ്രോ​ഗ്രാം പ​ദ്ധ​തി.

• വ്യാ​യാ​മ​ത്തി​നാ​യി ഫി​റ്റ്​​ന​സ്​ ഫോ​ർ ഫ്യൂ​ച​ർ പ​രി​പാ​ടി.

• ​േബ്ലാ​ക്ക്​ ത​ല​ത്തി​ൽ ഒ​രു സ്കൂ​ളി​നെ ഹ​ബ്​ ആ​ൻ​ഡ്​​ സ്​​പോ​ക്​ ​മോ​ഡ​ൽ നൈ​പു​ണ്യ വി​ക​സ​ന കേ​ന്ദ്ര​മാ​ക്കും.

• വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ൾ.

• സ്കീം ​ഫോ​ർ ഹെ​ർ എം​പ​വ​ർ​മെ​ന്‍റ്​ ഇ​ൻ എ​ൻ​ജി​നീ​യ​റി​ങ്​ എ​ജു​ക്കേ​ഷ​ൻ (SHE) പ​ദ്ധ​തി.

• കോ​ള​ജ്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ​ ഗ്രീ​ൻ കാ​മ്പ​സ്​ പ​ദ്ധ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national education policycurriculum
News Summary - New curriculum will be based on the National Education Policy.
Next Story