ചെന്നൈ: തമിഴിൽ നീറ്റെഴുതിയ വിദ്യാർഥികൾക്ക് 196 മാർക്ക് കുടുതലായി നൽകണമെന്ന മദ്രാസ് ഹൈകോടതി ഉത്തരവിെൻറ പശ്ചാത്തലത്തിൽ അടുത്തഘട്ട നടപടി സംബന്ധിച്ച് സി.ബി.എസ്.ഇ തീരുമാനമെടുക്കാത്തതിൽ അനിശ്ചിതത്വം തുടരുന്നു. അതേസമയം, അഖിലേന്ത്യതലത്തിൽ എം.ബി.ബി.എസ്-ബി.ഡി.എസ് രണ്ടാംഘട്ട മെഡിക്കൽ കൗൺസലിങ് താൽക്കാലികമായി നിർത്തിവെക്കാൻ നിർദേശം ലഭിച്ചതായി തമിഴ്നാട് മെഡിക്കൽ ഡയറക്ടറേറ്റ് കേന്ദ്രങ്ങൾ അറിയിച്ചു.
ജൂലൈ 16, 17, 18 തീയതികളിൽ സ്വകാര്യ മെഡിക്കൽ കോളജുകളിലെ മാനേജ്മെൻറ് േക്വാട്ട സീറ്റുകളിലേക്കാണ് പ്രവേശനം നടത്താനിരുന്നത്. ഇതും റദ്ദാക്കിയതായാണ് ബന്ധെപ്പട്ട അധികൃതർ അറിയിച്ചത്. തമിഴിൽ നീറ്റെഴുതിയ 24,000ത്തിലധികം വിദ്യാർഥികൾക്ക് കൂടുതൽ മാർക്ക് അനുവദിക്കുകയോ സുപ്രീംകോടതിയിൽ അപ്പീൽ ഹരജി സമർപ്പിക്കുകയോ ആണ് സി.ബി.എസ്.ഇയുടെ മുന്നിലുള്ള വഴികൾ. മാർക്ക് അനുവദിക്കാൻ തീരുമാനിച്ചാൽ റാങ്ക്ലിസ്റ്റ് മാറിമറിയും. സി.ബി.എസ്.ഇയുടെ അപ്പീൽ ഹരജിയിന്മേൽ മദ്രാസ് ഹൈകോടതിയുടെ വിധി സുപ്രീംകോടതി ശരിവെച്ചാലും ഇതുതന്നെയാവും സംഭവിക്കുക.
സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നതിന് കേന്ദ്രസർക്കാറിെൻറ അനുമതി വേണം. നിലവിലെ റാങ്ക്ലിസ്റ്റിൽനിന്ന് പുറത്താവുന്ന വിദ്യാർഥികൾ കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. അത്തരമൊരു സാഹചര്യത്തിലും മെഡിക്കൽ പ്രവേശന നടപടികളിൽ ആശയക്കുഴപ്പവും കാലതാമസവും ഉണ്ടാവും.