നീറ്റ് യു.ജി: ആദ്യ നൂറിൽ കേരളത്തിൽ നിന്ന് ആരുമില്ല; മലയാളികളിൽ ദീപ്നിയ ഒന്നാമത്
text_fieldsതിരുവനന്തപുരം: നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ നീറ്റ് യു.ജി പരീക്ഷ ഫലം പുറത്തുവന്നപ്പോൾ ആദ്യ റാങ്കുകാരിൽ കേരളത്തിൽ നിന്ന് ആരുമില്ല. കേരളത്തിൽനിന്ന് 73,328 പേരാണ് നീറ്റിന് യോഗ്യത നേടിയത്. മലയാളികളിൽ ദീപ്നിയ ഡി.ബിക്കാണ് ഒന്നാംറാങ്ക്. അഖിലേന്ത്യ തലത്തിൽ 109 ആണ് ദീപ്നിയയുടെ റാങ്ക്. കോഴിക്കോട് സ്വദേശിയാണ് ദീപ്നിയ.
ഇന്ത്യയിലും വിദേശത്തുമായി 22.7 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ നീറ്റ് പരീക്ഷ എഴുതിയത്. 12,36,531 പേർ യോഗ്യത നേടി. രാജസ്ഥാൻ സ്വദേശി മഹേഷ് കുമാറിനാണ് ഒന്നാംറാങ്ക്. 99.9999547 പെര്‍സെന്റൈലോടെയാണ് മഹേഷ് കുമാർ ദേശീയ തലത്തിൽ ഒന്നാമതെത്തിയത്. മധ്യപ്രദേശ് സ്വദേശി ഉൽകർഷ് അവാധിയ 99.9999095 പെര്‍സെന്റൈലോടെ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. മഹാരാഷ്ട്ര സ്വദേശി കൃഷാംഗ് ജോഷിക്കാണ് മൂന്നാം സ്ഥാനം. 99.9998189 പേര്‍സെന്റൈലാണ് കൃഷാംഗ് നേടിയത്. അഖിലേന്ത്യാ തലത്തിൽ അഞ്ചാം റാങ്ക് നേടിയ ദില്ലി സ്വദേശി അവിക അഗർവാളാണ് പെൺകുട്ടികളിൽ ഒന്നാമതെത്തിയത്. പരീക്ഷയെഴുതിയ മൂന്ന് ലക്ഷത്തിലേറെ വിദ്യാർഥികൾക്ക് 140 നും 200നും ഇടയിൽ മാർക്ക് ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

