നീറ്റ് യു.ജി 2019ന് അപേക്ഷിച്ചിട്ടുള്ളവർക്ക് അപേക്ഷ നമ്പറും പാസ്വേഡും ഉപയോഗിച്ച ് തെറ്റ് തിരുത്താൻ ജനുവരി 14 മുതൽ 31വരെ ഒറ്റത്തവണ അവസരം. ഇതിനായി http://ntaneet.nic.inൽ പ്രത്യേക വിൻഡോ തുറന്നിട്ടുണ്ട്.
സമർപ്പിക്കപ്പെട്ട ഒാൺലൈൻ അപേക്ഷയിൽ ഇ-മെയിൽ െഎഡി, മൊബൈൽ ഫോൺ നമ്പർ, രക്ഷകർത്താക്കളുടെ പേര് മുതലായ വിവരങ്ങൾ തെറ്റ് സംഭവിച്ചിട്ടുള്ളവർക്ക് അത് തിരുത്താനും അപാകത പരിഹരിക്കാനും ഇൗ അവസരം പ്രയോജനപ്പെടുത്തേണ്ടതാണ്. ജനുവരി 31നുശേഷം തെറ്റ് തിരുത്താൻ അനുവദിക്കില്ല.
തെറ്റ് തിരുത്തി കൺഫർമേഷൻ പേജിെൻറ പ്രിൻറൗട്ട് എടുത്ത് സൂക്ഷിക്കാവുന്നതാണ്. ആവശ്യം കഴിഞ്ഞ് സിസ്റ്റം/വിൻഡോ ലോഗൗട്ട് ചെയ്യാൻ മറക്കരുത്. പാസ്വേഡ് രഹസ്യമായി സൂക്ഷിക്കണം.