‘നീറ്റ്’ ഫലം പ്രസിദ്ധീകരിച്ചു
text_fieldsന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ/ഡെൻറൽ കോളജുകളിൽ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുക ളിലേക്കുള്ള പ്രവേശനത്തിന് ദേശീയ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) അഖിലേന്ത്യ തലത്തിൽ ന ടത്തിയ ‘നീറ്റ്’ (നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. എൻ.ടി.എയുടെ ഔേദ്യാഗിക വെബ്സൈറ്റായ www.ntaneet.nic.inൽ സ്കോർ അറിയാം.
രാജസ്ഥാൻ സ്വദേശി നളിൻ ഖണ്ഡേവാലിനാണ് നീറ്റിൽ ഒന്നാം റാങ്ക്. റാങ്ക് പട്ടികയിലെ ആദ്യ അമ്പത് പേരിൽ അതുൽ മനോജ്, ഹൃദ്യ ലക്ഷ്മി ബോസ്, അശ്വിൻ വി.പി എന്നീ മൂന്ന് മലയാളികളുണ്ട്. കേരളത്തിൽ നിന്ന് പരീക്ഷ എഴുതിയ 73,385 പേർ യോഗ്യത നേടി.
ഇക്കഴിഞ്ഞ മേയ് അഞ്ചിന് നടത്തിയ പരീക്ഷയിൽ 15,19,375 വിദ്യാർഥികളാണ് പങ്കെടുത്തത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒരു ലക്ഷത്തിലധികം കുട്ടികളാണ് ഇത്തവണ പരീക്ഷക്കിരുന്നത്.
