Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമെഡിക്കൽ, അനുബന്ധ...

മെഡിക്കൽ, അനുബന്ധ കോഴ്​സ്​ പ്രവേശനം: കേരള റാങ്ക്​ പട്ടിക; നീറ്റ് ഫലം 24 വരെ സമർപ്പിക്കാം

text_fields
bookmark_border
Exam
cancel

തിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിന്​ കേരളത്തിൽനിന്ന്​ നീറ്റ്​ എഴുതിയ വിദ്യാർഥികളുടെ മാർക്ക്​ വിവരങ്ങൾ പ്രവേശന പരീക്ഷ കമീഷണറുടെ ഒാഫിസിൽ ലഭ്യമായി. ചൊവ്വാഴ്​ച രാത്രിയോടെയാണ്​ ഫലം ലഭിച്ചത്​. ഇതോടെ, നീറ്റ്​ ഫലം അടിസ്ഥാനപ്പെടുത്തി മെഡിക്കൽ, ഡെൻറൽ, അനുബന്ധ കോഴ്​സ്​ പ്രവേശനത്തിന്​ കേരള റാങ്ക്​ പട്ടിക തയാറാക്കുന്ന നടപടി കമീഷണറേറ്റ്​ ആരംഭിച്ചു. www.cee.kerala.gov.in വെബ്​സൈറ്റിൽ വിദ്യാർഥികൾക്ക്​ നീറ്റ്​ മാർക്ക്​ സമർപ്പണം ബുധനാഴ്​ച മുതൽ ആരംഭിച്ചു. ഇൗ മാസം 24ന്​ വൈകീട്ട്​ അഞ്ചിനകം സമർപ്പണം പൂർത്തിയാക്കണം.

നിശ്ചിത സമയത്തിനകം നീറ്റ്​ ഫലം സമർപ്പിക്കാത്തവരെ പട്ടികയിൽ ഉൾപ്പെടുത്തില്ല. കാൻഡിഡേറ്റ്​ പോർട്ടൽ വഴി ലോഗിൻ ചെയ്​താണ്​ മാർക്ക്​ സമർപ്പിക്കേണ്ടത്​. NEET Result Submission എന്ന മെനു ​െഎറ്റത്തിൽ ക്ലിക്​​ ചെയ്​ത്​ പേര്​, നീറ്റ്​ സ്​കോർ​, മാതാപിതാക്കളുടെ പേര്​, ഫലം, ​ പെർസ​ൈൻറൽ, ഒാൾ ഇന്ത്യ റാങ്ക്​ എന്നിവ പരിശോധിക്കാം. പരി​േ​ശാധിച്ച് ശരിയെന്ന്​ ഉറപ്പുവരുത്തി​ 'Verified and Submitt' ബട്ടൺ ക്ലിക്​​ ചെയ്യണം. ശേഷം 'NEET Result Submission Report' ലിങ്കിൽ ക്ലിക്​​ ചെയ്​ത്​ സബ്​മിഷൻ റി​േപ്പാർട്ട്​ പ്രിൻറൗട്ട്​ എടുക്കാം. 24ന്​ വിവരങ്ങൾ സമർപ്പിച്ചാൽ ഒരാഴ്​ചക്കകം റാങ്ക്​ പട്ടികയും കാറ്റഗറി പട്ടികയും പ്രസിദ്ധീകരിക്കും. തൊട്ടുപിന്നാലെ, പ്രവേശനത്തിന്​ ഒാപ്​ഷൻ ക്ഷണിക്കും.

കേരളത്തിലെ സർക്കാർ മെഡിക്കൽ/ഡെൻറൽ കോളജുകളിലെ സംസ്ഥാന ​േക്വാട്ട സീറ്റുകളിലെയും സ്വാശ്രയ മെഡിക്കൽ/ ഡെൻറൽ കോളജുകളിലെ എൻ.ആർ.ഐ ​േക്വാട്ട/മൈനോറിറ്റി ​േക്വാട്ട ഉൾപ്പെടെ മുഴുവൻ എം.ബി.ബി.എസ്​, ബി.ഡി.എസ്​ സീറ്റുകളിലെയും ജനനസ്ഥലം പരിഗണിക്കാതെ മെഡിക്കൽ അലോട്ട്മെൻറിനായി നീക്കി​െവച്ച സീറ്റുകളിലെയും പ്രവേശനം ഈ​ പട്ടികയിൽനിന്ന്​ ആയിരിക്കും. ബി.എ.എം.എസ്, ബി.എച്ച്​.എം.എസ്​, ബി.എസ്​.എം.എസ്​, ബി.യു.എം.എസ്​ മെഡിക്കൽ കോഴ്സുകളിലെയും, അഗ്രികൾച്ചർ (ബി.എസ്​സി (ഹോണേഴ്​സ്​) അഗ്രികൾച്ചർ, ഫോറസ്​ട്രി (ബി.എസ്​സി (ഹോണേഴ്​സ്​) ഫോറസ്​ട്രി), വെറ്ററിനറി (ബി.വി.എസ്​സി എ.എച്ച്​), ഫിഷറീസ്​ (ബി.എഫ്​.എസ്​സി), ബി.എസ്​സി കോഒാപറേഷൻ ബാങ്കിങ്​, ബി.എസ്​സി ​ൈക്ലമറ്റ്​ ചെയ്​ഞ്ച്​ ആൻഡ്​​ എൻവയൺമെൻറൽ സയൻസ്​, ബി.ടെക്​ ബയോടെക്​നോളജി (അഗ്രികൾച്ചർ യൂനിവേഴ്​സിറ്റി) എന്നീ കോഴ്സുകളിലെയും പ്രവേശനം കമീഷണർ തയാറാക്കുന്ന പട്ടികയിൽ നിന്നുമായിരിക്കും. നീറ്റ്​ സ്​കോർ സമർപ്പിക്കാത്തവരെ റാങ്ക്​ പട്ടികയിൽ ഉൾപ്പെടുത്തില്ല. വിജ്​ഞാപനം കമീഷണറുടെ വെബ്​സൈറ്റിൽ. ഹെൽപ്​ലൈൻ നമ്പർ: 0471 2525300.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neetresult
News Summary - Neet result Up to 24 can be submitted
Next Story