ന്യൂഡൽഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ െപാതുപ്രവേശന പരീക്ഷ (നീറ്റ്) ഫലം സി.ബി.എസ്.ഇ പ്രഖ്യാപിച്ചു. 99.99 ശതമാനം മാർക്ക് നേടിയ പഞ്ചാബ് സ്വദേശി നവ്ദീപ് സിങ്ങിനാണ് ഒന്നാം സ്ഥാനം. ആദ്യ 25ല്‍ മൂന്ന് റാങ്ക് മലയാളി വി ദ്യാർഥികൾക്കാണ്. ആറാം റാങ്ക് നേടിയ ഡെറിക് ജോസഫ്, 18ാം റാങ്കും ഒ.ബി.സി വിഭാഗത്തിൽ ഒന്നാംറാങ്കും നേടിയ നദ ഫാത്തിമ, 21ാം റാങ്ക് നേടിയ മരിയ ബിജി വര്‍ഗീസ് എന്നിവരാണ് നീറ്റിൽ മുന്‍നിരയിലെത്തിയ മലയാളികൾ.
മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശികളായ അര്‍ചിത് ഗുപ്ത രണ്ടും മനീഷ് മുല്ചന്ദ്നി മൂന്നും റാങ്ക് നേടി. ആദ്യ പത്തിൽ ഒമ്പത് റാങ്കും ആൺകുട്ടികൾക്കാണ്. 11,38,890 പേരാണ് പരീക്ഷ എഴുതിയത്. 6,11,539 പേര് യോഗ്യത നേടി. ഇതിൽ 2,66,221 പേര് ആണ്‍കുട്ടികളും 3,45,313 പെണ്‍കുട്ടികളുമാണ്. പരീക്ഷയെഴുതിയ ഭിന്നലിംഗത്തില്‍പ്പെട്ട എട്ടില്‍ അഞ്ചുപേര്‍ മെഡിക്കല്‍ പഠനത്തിന് യോഗ്യത നേടി.
നീറ്റ് ഫലം വന്നതോടെ കേരളത്തിലെ മെഡിക്കല്‍ പ്രവേശനത്തിന് തുടക്കമായി. അടുത്തമാസം ഒമ്പതിന് ഒാപ്ഷന്‍ രജിസ്ട്രേഷനും പത്തിന് ഒന്നാംഘട്ട അലോട്ട്മെൻറും 18ന് രണ്ടാം അലോട്ട്മെൻറും നടക്കും. ആഗസ്റ്റ് 31നു മുമ്പ് പ്രവേശന നടപടി പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി ഉത്തരവുണ്ട്. എം.ബി.ബി.എസിന് 65,000ഉം ബി.ഡി.എസിന് 25,000 ഉം അടക്കം രാജ്യത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ 95,000 മെഡിക്കല്‍ സീറ്റുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2017 11:11 AM GMT Updated On
date_range 2017-06-24T04:33:47+05:30നീറ്റ് ഫലം പ്രഖ്യാപിച്ചു; ആദ്യ 25 റാങ്കിൽ മൂന്ന് മലയാളികൾ
text_fieldsNext Story