നീറ്റ് രജിസ്ട്രേഷൻ നടപടികൾക്ക് സമയം നീട്ടി
text_fieldsന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് കൗൺസലിങ് നടപടികൾക്കുള്ള സമയം ദീ ർഘിപ്പിച്ചു. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ രജിസ്േട്രഷൻ തുടരാമെന്ന് മെഡിക്ക ൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി) അറിയിച്ചു.
ഇതുസംബന്ധിച്ച വിശദവിവരങ്ങളും തീയതികളും വെബ്സൈറ്റ് മുഖേന ഉടൻ അറിയിക്കുമെന്ന് എം.സി.സി വക്താവ് പറഞ്ഞു. നേരത്തെയുള്ള അറിയിപ്പ് അനുസരിച്ച് നീറ്റിെൻറ ആദ്യഘട്ട രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാനുള്ള അവസാനദിവസം തിങ്കളാഴ്ചയായിരുന്നു.
അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ പുതിയ രജിസ്ട്രേഷൻ നടത്താനും രജിസ്റ്റർ ചെയ്തവർക്ക് ഒാപ്ഷനുകൾ മാറ്റാനും അവസരമുണ്ടാവും. ജൂൺ 27ന് ആദ്യഘട്ട കൗൺസലിങ് ഫലം പ്രസിദ്ധീകരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും സമയം ദീർഘിപ്പിച്ച സാഹചര്യത്തിൽ ഫലം ഇനിയും വൈകും. സമയം ദീർഘിപ്പിച്ചതിെൻറ കാരണം എം.സി.സി വ്യക്തമാക്കിയിട്ടില്ല.
