നീറ്റ് പി.ജി: അപേക്ഷ 27വരെ
text_fieldsമെഡിക്കൽ പി.ജി കോഴ്സുകളിലേക്കുള്ള നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് -പി.ജി 2023) രജിസ്ട്രേഷൻ ആരംഭിച്ചു. വിജ്ഞാപനം http://natboard.edu.inൽ. പരീക്ഷ ഫീസ് 4250 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ബി.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് 3250 രൂപ മതി. 27വരെ അപേക്ഷിക്കാം.
എം.ബി.ബി.എസ് ബിരുദവും മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും മാർച്ച് 31നകം ഇന്റേൺഷിപ്പും പൂർത്തിയാക്കണം. വിദേശ മെഡിക്കൽ ബിരുദമുള്ളവർ എം.എം.ജി.ഇ യോഗ്യത നേടിയിട്ടുണ്ടാവണം. മാർച്ച് അഞ്ചിന് രാവിലെ ഒമ്പതു മുതൽ 12.30വരെയാണ് പരീക്ഷ.
ആദ്യം അപേക്ഷിക്കുന്നവർക്ക് സൗകര്യപ്രദമായ പരീക്ഷകേന്ദ്രം ഉറപ്പാക്കാം. കേരളത്തിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. പരീക്ഷാഫലം മാർച്ച് 31ന് പ്രസിദ്ധപ്പെടുത്തും. റാങ്ക്ലിസ്റ്റിൽ സ്ഥാനംപിടിക്കാൻ ജനറൽ /ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങൾ 50, എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗങ്ങൾ 40, ജനറൽ PWBD വിഭാഗക്കാർ 45 ശതമാനം സ്കോർ നേടണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

