Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നീറ്റ് പി.ജി 2026 രജിസ്ട്രേഷൻ നാളെ അവസാനിക്കും

text_fields
bookmark_border
നീറ്റ് പി.ജി 2026 രജിസ്ട്രേഷൻ നാളെ അവസാനിക്കും
cancel

ന്യൂഡൽഹി: നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻ.ബി.ഇ.എം.എസ്) നടത്തുന്ന നീറ്റ് പി.ജി 2026 പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷന് ചൊവ്വാഴ്ച വരെ. ജൂലൈ 21 രാത്രി 11.55 വരെ അപേക്ഷിക്കാനാണ് അവസരം.

ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർ അവസാന നിമിഷം വരെ കാത്തിരിക്കാതെ നടപടികൾ പൂർത്തിയാക്കണമെന്ന് അധികൃതർ അറിയിച്ചു. ആഗസ്റ്റ് 30നാണ് പരീക്ഷ. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് നടക്കുക.

അപേക്ഷകർ ഔദ്യോഗിക പോർട്ടലിൽ രജിസ്റ്റർ ചെയ്ത് വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യത, ഇന്റേൺഷിപ്പ് വിവരങ്ങൾ എന്നിവ രേഖപ്പെടുത്തി ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യണം. അപേക്ഷാ ഫീസ് ഓൺലൈനായി അടച്ചശേഷം ഫോം അന്തിമമായി സമർപ്പിക്കണമെന്നും എൻ.ബി.ഇ.എം.എസ് നിർദേശിച്ചു.

അപേക്ഷ സമർപ്പിച്ച ശേഷം വിവരങ്ങളിൽ തിരുത്തൽ ആവശ്യമുള്ളവർക്ക് ജൂലൈ 25 മുതൽ 28 വരെ എഡിറ്റ് വിൻഡോ ലഭ്യമാകും. അവസാന ദിവസത്തെ സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കാൻ അപേക്ഷ നേരത്തേ പൂർത്തിയാക്കുന്നതാണ് ഉചിതമെന്നും അധികൃതർ അറിയിച്ചു.

നീറ്റ് പി.ജി അപേക്ഷാ ഫോം എങ്ങനെ പൂരിപ്പിക്കാം?

  • natboard.edu.in എന്ന ഔദ്യോഗിക എൻ.ബി.ഇ.എം.എസ് വെബ്സൈറ്റ് സന്ദർശിക്കുക
  • നീറ്റ് പി.ജി 2026 രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
  • വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക
  • ലോഗിൻ ചെയ്ത് അപേക്ഷാ ഫോം ശ്രദ്ധാപൂർവ്വം പൂരിപ്പിക്കുക
  • ആവശ്യമായ രേഖകൾ, ഫോട്ടോ, ഒപ്പ് എന്നിവ നിർദ്ദിഷ്ട ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യുക
  • ലഭ്യമായ ഓൺലൈൻ പേയ്‌മെന്റ് ഓപ്ഷനുകൾ വഴി അപേക്ഷാ ഫീസ് അടക്കുക
  • അന്തിമ സമർപ്പണത്തിന് മുമ്പ് നൽകിയ എല്ലാ വിശദാംശങ്ങളും പരിശോധിക്കണം
  • അപേക്ഷാ ഫോം സമർപ്പിച്ചതിന് ശേഷം ഭാവിയിലെ ആവശ്യത്തിന് പേജ് ഡൗൺലോഡ് ചെയ്യുക

എം.​ബി.​ബി.​എ​സ് ക​ഴി​ഞ്ഞു​ള്ള ഡി.​എ​ൻ.​ബി/​ഡോ.​എ​ൻ.​ബി/​എ​ൻ.​ബി.​ഇ.​എം.​എ​സ് ഡി​പ്ലോ​മ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​വും നീ​റ്റ്-​പി.​ജി ​​യോ​ഗ്യ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. എ​ന്നാ​ൽ ന്യൂ​ഡ​ൽ​ഹി അ​ട​ക്ക​മു​ള്ള എ​യിം​സു​ക​ൾ, ജി​പ്മെ​ർ പു​തു​ശ്ശേ​രി, പി​ജി​മെ​ർ ച​ണ്ഡീ​ഗ​ഡ്, നിം​ഹാ​ൻ​സ് ബം​ഗ​ളൂ​രു, ശ്രീ​ചി​ത്തി​ര​തി​രു​നാ​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ മെ​ഡി​ക്ക​ൽ സ​യ​ൻ​സ് ആ​ന്റ് ടെ​ക്നോ​ള​ജി തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലെ മെ​ഡി​ക്ക​ൽ പി.​ജി പ്ര​വേ​ശ​നം ‘നീ​റ്റ്-​പി.​ജി’​യു​ടെ പ​രി​ധി​യി​ൽ​പെ​ടി​ല്ല. ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് പ്ര​ത്യേ​ക പ​രീ​ക്ഷ​യു​ണ്ട്. ‘നീ​റ്റ്-​പി.​ജി 2026’ വി​ജ്ഞാ​പ​ന​വും വി​വ​ര​ണ പ​ത്രി​ക​യും https://natboard.edu.inൽ.

ആ​ഗ​സ്റ്റ് 30ന് ​രാ​വി​ലെ 9 മു​ത​ൽ 12.30 മ​ണി​വ​രെ​യാ​ണ് പ​രീ​ക്ഷ. രാ​വി​ലെ ഏ​ഴു മു​ത​ൽ 8.30 മ​ണി​വ​രെ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​ക്കാം. 8.45ന് ​ക​മ്പ്യൂ​ട്ട​ർ ലോ​ഗി​ൻ ചെ​യ്ത് നി​ർ​ദേ​ശ​ങ്ങ​ൾ വാ​യി​ച്ച് മ​ന​സ്സി​ലാ​ക്കാം. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ സെ​ക്യൂ​രി​റ്റി ചെ​ക്കിം​ഗ് ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഫേ​സ് ഐ.​ഡി, ബ​യോ​മെ​ട്രി​ക് പ​രി​ശോ​ധ​ന​ക​ളു​ണ്ടാ​വും. അ​ഡ്മി​റ്റ് കാ​ർ​ഡി​ന് പു​റ​മെ പാ​ൻ​കാ​ർ​ഡ്/​വോ​ട്ട​ർ ഐ​ഡി/​​ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്/​പാ​സ്​​പോ​ർ​ട്ട്/​ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ​യി​ലൊ​ന്ന് കൂ​ടി കൈ​വ​ശം ക​രു​ത​ണം. ഫ​ലം സെ​പ്റ്റം​ബ​ർ 30ന് ​പ്ര​സി​ദ്ധ​പ്പെ​ടു​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - NEET PG Application Form 2026 Last Date Tomorrow
Next Story