Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നീറ്റ് യുജി ഓ​ൺലൈനാക്കുമോ? നീക്കങ്ങളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

text_fields
bookmark_border
NEET UG
cancel

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യു.ജി ഓൺലൈൻ രീതിയിലേക്ക് മാറ്റാനുള്ള നീക്കവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഇതിനായി രാജ്യവ്യാപകമായി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ (സി.ബി.ടി) അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനുള്ള തയാറെടുപ്പിലാണ് മന്ത്രാലയം.

നിലവിൽ പേപ്പർ-പേന രീതിയിലാണ് നീറ്റ് യു.ജി പരീക്ഷ നടത്തുന്നത്. ഇത് ഓൺലൈനായി നടത്തുന്നതിനാണ് മന്ത്രാലയം നടപടി സ്വീകരിക്കുന്നത്. ഇതിനായി ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ രൂപരേഖ, ഘട്ടങ്ങൾ, പരീക്ഷാ കേന്ദ്രങ്ങളുടെ സൗകര്യങ്ങൾ തുടങ്ങിയവയാണ് പരിശോധിക്കുന്നത്. എന്നാൽ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല.

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിന് പിന്നാലെ നീറ്റ് പരീക്ഷാ സംവിധാനവുമായി ബന്ധപ്പെട്ട പരിഷ്കാരങ്ങൾ പരിശോധിക്കാൻ നന്ദൻ നിലേകനി അധ്യക്ഷനായ ഹൈ പവർഡ് ടാസ്ക് ഫോഴ്സ് രൂപവത്കരിച്ചിരുന്നു. പരീക്ഷാ സുരക്ഷ, സാങ്കേതികവിദ്യ, ഡാറ്റാ സുരക്ഷ, എൻ.ടി.എയുടെ പ്രവർത്തനം തുടങ്ങിയ വിഷയങ്ങളാണ് സമിതി പരിശോധിക്കുക. ഈ ടാസ്ക് ഫോഴ്സിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പരീക്ഷാ പരിഷ്‍കാരങ്ങളിലെ അന്തിമ തീരുമാനം എടുക്കുക.

രാജ്യത്ത് സി.ബി.ടി കേന്ദ്രങ്ങളുടെ ലഭ്യത വർധിപ്പിക്കുക, കേന്ദ്രങ്ങളിലെ അടിസ്ഥാനസൗകര്യങ്ങൾ ഏകീകരിക്കുക, വിവിധ പ്രദേശങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളുടെ ലഭ്യതയിലെ അന്തരം കുറക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. ഇതിനായി ‘മൾട്ടി മോഡൽ സോഴ്സിങ്’ രീതിയാണ് പരിഗണിക്കുന്നത്.

ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ) നടത്തുന്ന ജെ.ഇ.ഇ മെയിൻ, സി.യു.ഇ.ടി യു.ജി, സി.യു.ഇ.ടി പി.ജി, യു.ജി.സി ​നെറ്റ്, സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് തുടങ്ങിയവ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാരീതിയിലാണ് നടത്തുന്നത്. നിലവിൽ പേപ്പർ പേന രീതിയിൽ നടത്തുന്ന പ്രധാനപ്പെട്ട പരീക്ഷകളിലൊന്നാണ് നീറ്റ് യു.ജി. നീറ്റ് യു.ജിക്കായി സി.ബി.ടി സൗകര്യം ഒരുക്കുന്നതോടെ മറ്റ് പ്രവേശന പരീക്ഷകളും ഘട്ടംഘട്ടമായി ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റാനാകുമെന്ന വിലയിരുത്തലിലാണ് കേന്ദ്രം.

ഗ്രാമപ്രദേശങ്ങൾ, കുറഞ്ഞ ഇന്റർനെറ്റ് കണക്റ്റിവിറ്റിയുള്ള ജില്ലകൾ തുടങ്ങിയവയാണ് സി.ബി.ടി പരീക്ഷാ കേന്ദ്രങ്ങളുടെ വെല്ലുവിളി. ഇതിനായി പരീക്ഷാ കേന്ദ്രങ്ങളിലെ കമ്പ്യൂട്ടറുകൾ, നെറ്റ്‌വർക്ക് സംവിധാനങ്ങൾ, വൈദ്യുതി ഉൾപ്പെടെയുള്ള സാങ്കേതിക അടിസ്ഥാനസൗകര്യങ്ങൾ എന്നിവ ഒരുക്കണം. ലക്ഷക്കണക്കിന് വിദ്യാർഥികൾ പരീക്ഷ എഴുതുന്നതിനായി കമ്പ്യൂട്ടർ ഉൾപ്പെടെ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - NEET May Soon Shift To Online Exam
Next Story