‘നീറ്റ്-എം.ഡി.എസ്’ മേയ് രണ്ടിന്
text_fields‘എം.ഡി.എസ്’ കോഴ്സുകളിലേക്കുള്ള ഈ വർഷത്തെ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്-എം.ഡി.എസ് 2026) മേയ് രണ്ടിന് ദേശീയതലത്തിൽ നടത്തും. നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിനാണ് പരീക്ഷാ ചുമതല. വിജ്ഞാപനവും വിവരണപത്രികയും https://natboard.edu.inൽ. ഓൺലൈനിൽ മാർച്ച് 30 വരെ അപേക്ഷ സ്വീകരിക്കും.
അപേക്ഷ/പരീക്ഷാ ഫീസ് ● ജനറൽ, ഒ.ബി.സി, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് 3500 രൂപ. പട്ടികജാതി/വർഗം, ഭിന്നശേഷി വിഭാഗങ്ങൾക്ക് 2500 രൂപ മതി.
യോഗ്യത ● .ഡി.എസ് ബിരുദം. സംസ്ഥാന ഡെന്റൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം. 12 മാസത്തെ നിർബന്ധിത റൊട്ടേറ്ററി ഇന്റേൺഷിപ്/പ്രാക്ടിക്കൽ ട്രെയിനിങ് 2026 മേയ് 31നകം പൂർത്തിയാക്കണം.
പരീക്ഷ ● മേയ് രണ്ടിന് 2-5 മണിവരെ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത ‘നീറ്റ്-എം.ഡി.എസ്’ പരീക്ഷയിൽ ബി.ഡി.എസ് നിലവാരത്തിലുള്ള 240 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാവും. ശരി ഉത്തരത്തിന് നാലുമാർക്ക്. തെറ്റിയാൽ ഒരുമാർക്ക് കുറക്കും. അഡ്മിറ്റ് കാർഡ് ഏപ്രിൽ 29ന് ലഭ്യമാകും.
കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശൂർ നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. ജൂൺ രണ്ടിന് പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തും.
നീറ്റ്-എം.ഡി.എസ് 2026ൽ യോഗ്യത നേടുന്നതിന് ജനറൽ/ഇ.ഡബ്ല്യു.എസ് വിഭാഗത്തിലുള്ളവർ 50 പെർസെൈന്റലിൽ കുറയാതെയും എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗത്തിലുള്ളവർ 40 പെർസൈന്റലിൽ കുറയാതെയും ജനറൽ ഭിന്നശേഷി വിഭാഗത്തിലുള്ളവർ 45 പെർസൈന്റലിൽ കുറയാതെയും കരസ്ഥമാക്കണം. മെറിറ്റടിസ്ഥാനത്തിൽ തയാറാക്കുന്ന ‘നീറ്റ് എം.ഡി.എസ് 2026’ റാങ്ക്ലിസ്റ്റിന് നടപ്പ് അധ്യയന വർഷത്തെ എം.ഡി.എസ് പ്രവേശനത്തിന് മാത്രമാണ് പ്രാബല്യം.
അഡ്മിഷൻ ● രാജ്യത്തെ വിവിധ സർവകലാശാലകൾ/സ്ഥാപനങ്ങൾ നടത്തുന്ന എം.ഡി.എസ് കോഴ്സുകളിൽ പ്രവേശനത്തിന് ‘നീറ്റ്-എം.ഡി.എസ്’ യോഗ്യത നിർബന്ധമാണ്.
എല്ലാ സംസ്ഥാനങ്ങളിലെയും 50 ശതമാനം അഖിലേന്ത്യ േക്വാട്ട സീറ്റുകളിലും സംസ്ഥാന േക്വാട്ട സീറ്റുകളിലും സ്വകാര്യ ഡെന്റൽ കോളജുകൾ/സ്ഥാപനങ്ങൾ, വാഴ്സിറ്റികൾ, ആംഡ് ഫോഴ്സസ് മെഡിക്കൽ സർവിസസ് സ്ഥാപനങ്ങൾ നടത്തുന്ന എം.ഡി.എസ് സീറ്റുകളിലും നീറ്റ്-എം.ഡി.എസ് റാങ്ക് പരിഗണിച്ചാണ് പ്രവേശനം. എന്നാൽ, എയിംസ് ന്യൂഡൽഹി പ്രവേശനം ഇതിന്റെ പരിധിയിൽപെടില്ല.
ആർമി ഡെന്റൽ കോർപ്സിൽ ഷോർട്ട് സർവിസ് കമീഷൻ വഴി ഡെന്റൽ സർജന്മാരാകുന്നതിനുള്ള (ബി.ഡി.എസ് ആൻഡ് എം.ഡി.എസ്) സ്ക്രിനീങ് പരീക്ഷ കൂടിയാണിത്.
എം.ഡി.എസ് അഖിലേന്ത്യ േക്വാട്ട സീറ്റുകളിലും മറ്റും മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയും സ്റ്റേറ്റ് േക്വാട്ട സീറ്റുകളിൽ സംസ്ഥാന പ്രവേശന പരീക്ഷാ കമീഷണർ നടത്തുന്ന ഓൺലൈൻ കൗൺസലിങ് വഴിയാണ് പ്രവേശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

