ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നീറ്റി’ന് അപേക്ഷിക്കാനുള്ള തീയതി മാർച്ച് 12ലേക്ക് നീട്ടി. മുൻ അറിയിപ്പ് പ്രകാരം ഇന്നലെയായിരുന്നു അപേക്ഷ നൽേകണ്ട അവസാന ദിനം. ആധാർ കൂടാതെ മറ്റ് തിരിച്ചറിയൽ കാർഡുകളും അപേക്ഷക്കൊപ്പം സമർപ്പിക്കാമെന്ന സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് സി.ബി.എസ്.ഇയുടെ പുതിയ അറിയിപ്പ്.
നേരത്തെ നീറ്റ് അപേക്ഷക്ക് ആധാർ നിർബന്ധമാക്കിയിരുന്നു. മാർച്ച് 12ന് വൈകീട്ട് അഞ്ചരവരെ അപേക്ഷ സ്വീകരിക്കുമെന്നും മാർച്ച് 13ന് രാത്രി 11.50വരെ ഒാൺലൈനായി ഫീസടക്കാമെന്നുമാണ് പുതിയ അറിയിപ്പ്. മേയ് ആറിനാണ് രാജ്യവ്യാപകമായി മെഡിക്കൽ പ്രവേശന പരീക്ഷ നടക്കുക.