Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
NEET 2021 correction window opens today
cancel
Homechevron_rightCareer & Educationchevron_rightEdu Newschevron_rightനീറ്റ്​ 2021;...

നീറ്റ്​ 2021; അപേക്ഷയിൽ തെറ്റുതിരുത്താൻ ഇപ്പോൾ അവസരം

text_fields
bookmark_border

ന്യൂഡൽഹി: മെഡിക്കൽ പ്രവേശനപരീക്ഷയായ നാഷനൽ ​എലിജിബിലിറ്റി കം എൻട്രൻസ്​ ടെസ്റ്റ്​​ (നീറ്റ്​) അപേക്ഷയിൽ തെറ്റുതിരുത്താൻ അവസരം. ആഗസ്റ്റ്​ 14ന്​ ഉച്ച രണ്ടുവരെ അപേക്ഷയിൽ തിരുത്തൽ വരുത്താം.

ഒൗദ്യോഗിക വെബ്​സൈറ്റിൽ കറക്ഷൻ വിൻഡോ ബുധനാഴ്ച മുതൽ ആക്​ടീവായി. സെപ്​റ്റംബർ 12നാണ്​ പരീക്ഷ നടക്കുക.

തെറ്റ്​ തിരുത്തേണ്ടതെങ്ങനെ?

1. ഒൗദ്യോഗിക വെബ്​സൈറ്റായ neet.nta.nic.in സന്ദർശിക്കുക

2. 'NEET 2021 correction window' എന്ന ലിങ്കിൽ ക്ലിക്ക്​ ചെയ്യുക

3. പുതിയ പേജ്​ ദൃശ്യമാകും

4. നിങ്ങളുടെ അപേക്ഷ സ്​ക്രീനിൽ തെളിഞ്ഞുവരും

5. ആവശ്യമായ മാറ്റങ്ങൾ വരുത്താം

6. ശരിയായി വായിച്ച്​ കൃത്യത ഉറപ്പ്​ വരുത്തി സേവ്​ ചെയ്​ത ശേഷം സബ്​മിറ്റ്​ ചെയ്യുക

7. ഇത്​ പ്രിന്‍റെടുത്ത്​ സൂക്ഷിക്കാം.

13 ഭാഷകളിൽ നീറ്റ്​ 2021 പരീക്ഷ ഇത്തവണ എഴുതാം. ഇംഗ്ലീഷിന്​ പുറമെ ഹിന്ദി, ആസാമീസ്​, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്​, തെലുങ്ക്​, ഉർദു ഭാഷകളിലാണ്​ പരീക്ഷ നടക്കുക. കോവിഡ്​ മഹാമാരിയുടെ പശ്ചാത്തലത്തിൽ മുൻ വർഷങ്ങളിലേക്കാൾ പരീക്ഷാ​കേന്ദ്രങ്ങൾ വർധിപ്പിച്ചിട്ടുണ്ട്​. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചാകും പരീക്ഷ നടത്തിപ്പ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NTANEET 2021
News Summary - NEET 2021 correction window opens today
Next Story